Breaking News

Trending right now:
Description
 
Oct 27, 2012

മദര്‍ സമരത്തിന്‌ പിന്തുണയുമായി രാജന്‍ പൈക്കാട്ട്‌ ഇന്നു മുതല്‍ 24 മണിക്കൂര്‍ നിരാഹാര സത്യഗ്രഹത്തിന്‌

image തൃശൂര്‍: മദര്‍ ഹോസ്‌പിറ്റലില്‍ നടക്കുന്ന നഴ്‌സസ്‌ സമരത്തിന്‌ പിന്തുണയേകി ഫോര്‍വേഡ്‌ ബ്ലോക്കിന്റെ തൃശൂര്‍ ജില്ലാ സെക്രട്ടറി രാജന്‍ പൈക്കാട്ട്‌ ഞായറാഴ്‌ച 24 മണിക്കൂര്‍ നേരത്തേയ്‌ക്ക്‌ നിരാഹാരസത്യാഗ്രഹം നടത്തുന്നു.

അഖിലേന്ത്യാ നഴ്‌സസ്‌ ട്രേഡ്‌ യൂണിയന്‍ പ്രസിഡന്റ്‌ എ.പി. അനില്‍കുമാര്‍ ഉച്ചകഴിഞ്ഞ്‌ രണ്ടിന്‌ നിരാഹാരം ഉദ്‌ഘാടനം ചെയ്യും. സമരത്തോടനുബന്ധിച്ച്‌ സാംസ്‌കാരിക പ്രവര്‍ത്തകരുടെ സമ്മേളനവും നടക്കും. മദ്യനിരോധന സമിതി പി.സി. സാജന്‍, എന്‍സിപിയുടെ കാര്‍ത്തികേയന്‍, മനുഷ്യാവാകാശ പ്രവര്‍ത്തകന്‍ ഗോപിനാഥന്‍ മാടക്കത്തറ, മിശ്രവിവാഹിതരുടെ സംഘം തുടങ്ങിയ വിവിധ പങ്കെടുക്കും.

തൃശൂര്‍ ഹോസ്‌പിറ്റല്‍ സമരം അന്‍പത്തിമൂന്നു ദിവസം കടന്നിട്ടും സമരം ചെയ്യുന്ന നഴ്‌സുമാരോട്‌ മാനേജ്‌മെന്റ്‌ അനുഭാവപൂര്‍വമായ സമീപനമല്ല കാണിക്കുന്നത്‌. അവരുടെ അവകാശങ്ങള്‍ക്ക്‌ ജനകീയ പിന്തുണ നല്‌കുവാനാണ്‌ ഫോര്‍വേഡ്‌ ബ്ലോക്ക്‌ ഈ സമരത്തെ ഏറ്റെടുക്കുന്നതെന്ന്‌ രാജന്‍ പൈക്കാട്ട്‌ അറിയിച്ചു.