Breaking News

Trending right now:
Description
 
Dec 30, 2013

സ്‌ത്രീകളുടെ സുരക്ഷയ്‌ക്ക്‌ മുന്‍ഗണന നല്‍കുമെന്ന്‌ മന്ത്രി രാഖി ബിര്‍ള

image ഡല്‍ഹിയില്‍ സ്‌ത്രീകളുടെ സുരക്ഷയ്‌ക്ക്‌ മുന്‍ഗണന നല്‍കുമെന്ന്‌ വനിതാ ശിശുക്ഷേമ മന്ത്രി രാഖി ബിര്‍ള. സ്‌ത്രീ സുരക്ഷയ്‌ക്കായി എല്ലാ വകുപ്പുകളും ഒരുമിച്ചു പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയുടെ ചരമവാര്‍ഷികത്തില്‍ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു രാഖി ബിര്‍ള. സ്‌ത്രീ സുരക്ഷ എല്ലാ മേഘലയിലും മുഖ്യവിഷയമാണ്‌. എല്ലാ വകുപ്പുകളും സ്‌ത്രീകളുടെ സുരക്ഷയ്‌ക്കായി നടപടികള്‍ സ്വീകരിക്കണമെന്ന്‌ മന്ത്രിസഭയെ അറിയിച്ചിട്ടുണ്ട്‌. ജനങ്ങള്‍ ഞങ്ങളെ ഏല്‍പ്പിച്ച ഉത്തരവാദിത്വം വലുതാണ്‌. ശക്തമായ നടപടികള്‍ അവര്‍ പ്രതീക്ഷിക്കുന്നു. സമൂഹത്തില്‍ പ്രധാന പങ്കുവഹിക്കുന്ന യുവജനങ്ങളുമായി പാര്‍ട്ടിക്കുളള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.