Breaking News

Trending right now:
Description
 
Dec 29, 2013

കുവൈറ്റിലും വിലക്കയറ്റം

image

കുവൈറ്റ്‌ സിറ്റി: രാജ്യത്ത്‌ നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ 2.6 ശതമാനം വര്‍ധനവ്‌. ചിലതരം അവശ്യവസ്‌തുക്കളുടെ കഴിഞ്ഞ വര്‍ഷത്തെ വിലയും ഈ വര്‍ഷത്തെ വിലയും താരതമ്യം ചെയതുകൊണ്ട്‌ കേന്ദ്ര സ്ഥിതി വിവരണ ഡിപ്പാര്‍ട്ടുമെന്റ്‌ തയാറാക്കിയ റിപ്പോര്‍ട്ടിലാണ്‌ ഈക്കാര്യം വെളിപ്പെടുത്തിയത്‌.

പാല്‍,കോഴി, പഞ്ചസാര തുടങ്ങിയ അടിസ്ഥാന നിത്യോപയോഗ സാധനങ്ങള്‍ക്ക്‌ കഴിഞ്ഞ ഒക്ടോബറില്‍ കുറച്ച്‌ വിലകുറവ്‌ അനുഭവപ്പെട്ടിരുന്നു. എന്നാല്‍ മീനിന്‌ വില വര്‍ധനവുണ്ടായി. കാര്‍പ്പറ്റ്‌, ഹാര്‍ഡ്വേര്‍ വസ്‌തുക്കള്‍ക്കും വില വര്‍ധനവുണ്ടായി.