Breaking News

Trending right now:
Description
 
Dec 29, 2013

പൂച്ചക്കുട്ടിയെ ജാറില്‍ അടച്ചു ജീവനോടെ സ്‌റ്റഫ്‌ ചെയ്‌ത ചിത്രം ഫെയ്‌സ്‌ബുക്കിലിട്ട വിദ്യാര്‍ത്ഥിനിക്ക്‌ ശിക്ഷ

image

ഫെയ്‌സ്‌ബുക്കില്‍ പട്ടികളുടെയും പൂച്ചകളുടെയും ചിത്രം പോസ്‌റ്റ്‌ ചെയ്യുന്നവര്‍ ശ്രദ്ധിക്കുക.
പൂച്ചക്കുട്ടിയെ ജാറില്‍ അടച്ചു ജീവനോടെ സ്‌റ്റഫ്‌ ചെയ്‌ത ചിത്രം ഫെയ്‌സ്‌ബുക്കിലിട്ട വിദ്യാര്‍ത്ഥിനിക്ക്‌ ഒരു വര്‍ഷം തടവും ഭീമമായ തുക ഫൈനും.
The image of Kiki which appeared on Miss Lin's Facebook profile 
തായ്‌വാനിലെ കോളേജ്‌ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി തന്റെ പ്രീയപ്പെട്ട കിക്കി എന്ന പൂച്ചക്കുട്ടിയെയാണ്‌ ഗ്ലാസ്‌ ജാറില്‍ ഇറക്കി സീല്‍ ചെയ്‌തു പരീക്ഷിച്ചത്‌. ഗ്ലാസ്‌ ജാറില്‍ സ്റ്റഫ്‌ ചെയ്‌തിരിക്കുന്ന പൂച്ചക്കുട്ടിയുടെ ചിത്രം ഫെയ്‌സ്‌ബുക്കിലിട്ടതോടെയാണ്‌ പെണ്‍കുട്ടി പുലിവാല്‍ പിടിച്ചത്‌. മൃഗങ്ങളോട്‌ ക്രൂരമായി പെരുമാറിയതിനാണ്‌ പെണ്‍കുട്ടിക്കെതിരെ മൃഗസ്‌നേഹികള്‍ രംഗത്ത്‌ എത്തിയത്‌.
Commenters on the photograph accused Miss Lin of being an animal abusers on Facebook 
നാലു കിലോ തൂക്കം വരുന്ന പൂച്ചക്കുഞ്ഞിനെ കൊണ്ടു നടക്കുവാനുള്ള എളുപ്പവളികള്‍ പരീക്ഷിച്ചതാണ്‌ ലിന്‍ എന്ന വിദ്യാര്‍ത്ഥിനി.
ചൈന പോസ്‌റ്റ്‌ എന്ന പത്രത്തില്‍ പറയുന്നത്‌ പെണ്‍കുട്ടി പല വഴികളില്‍ പൂച്ചയെ കൊണ്ടു നടക്കാനുള്ള വഴികള്‍ പരീക്ഷിച്ചുവെന്നാണ്‌. എന്നാല്‍ പെണ്‍കുട്ടി പറയുന്നത്‌ താന്‍ ഒറ്റത്തവണ മാത്രമാണ്‌ ഇത്തരം ഒരു പരീക്ഷണം നടത്തിയെന്നാണ്‌.
പെണ്‍കുട്ടിയുടെ പോസ്‌റ്റിനെ നിമര്‍ശിച്ചവരെ കളിയാക്കി പെണ്‍കുട്ടി ഇങ്ങനെ പോസ്‌റ്റ്‌ ഇടുകയും ചെയ്‌തു ഹ..ഹ..ഹ
അതോടെ മൃഗസ്‌നേഹികള്‍ ക്ഷുഭിതരായി. മൃഗസംരക്ഷണ വകുപ്പ്‌ നടത്തിയ പരിശോധനയില്‍ ലിന്‍ പൂച്ചയെ ദ്രോഹിച്ചതായി കണ്ടെത്തി.