Breaking News

Trending right now:
Description
 
Dec 29, 2013

അന്താരാഷ്ട്ര ഫ്‌ളൈറ്റുകളില്‍ ടിക്കറ്റ്‌ നിരക്ക്‌ കുത്തനെ വര്‍ധിപ്പിച്ചു

image പ്രവാസികള്‍ക്ക്‌ വന്‍പ്രഹരമേല്‍ക്കുംവിധം വിമാനകമ്പനികള്‍ അന്താരാഷ്ട്ര ഫ്‌ളൈറ്റുകളില്‍ ടിക്കറ്റ്‌ നിരക്ക്‌ കുത്തനെ വര്‍ധിപ്പിച്ചു. ക്രിസ്‌മസ്‌ - ന്യൂ ഇയര്‍ ടൂറിസം സീസണ്‍ പരമാവധി മുതലെടുക്കാന്‍ എയര്‍ലൈന്‍സുകള്‍ ഒറ്റക്കെട്ടായിട്ടാണ്‌ നിരക്ക്‌ കൂട്ടിയിട്ടുള്ളത്‌. ഇത്തവണ ഗള്‍ഫ്‌ - യൂറോപ്പ്‌ - അമേരിക്ക സെക്ടറുകളിലെല്ലാം ഒരേപോലെയാണ്‌ ടിക്കറ്റ്‌ നിരക്ക്‌ കൂട്ടിയിട്ടുള്ളത്‌. സീസണ്‍ കാലയളവില്‍ വിമാന ടിക്കറ്റ്‌ നിരക്ക്‌ കൂട്ടുന്നത്‌ സ്വാഭാവികമാണെന്ന്‌ എയര്‍ലൈന്‍സ്‌ അധികൃതര്‍ വ്യക്തമാക്കി. യാത്രക്കാര്‍ കൂടുമ്പോള്‍ നിരക്ക്‌ വര്‍ധിപ്പിച്ചാല്‍ മാത്രമെ വരുമാനമുണ്ടാകുകയുള്ളൂ. ഓഫ്‌ സീസണുകളില്‍ ഉണ്ടാകുന്ന ഭീമമായ നഷ്ടത്തിന്‌ ചെറിയ ആശ്വാസം ഉണ്ടാകുന്നത്‌ ഇങ്ങനെയാണത്രെ. ജനുവരി അവസാനം വരെ യൂറോപ്പ്‌, അമേരിക്ക എന്നിവിടങ്ങളില്‍നിന്നു വിനോദസഞ്ചാരികള്‍ വന്‍തോതില്‍ കേരളത്തിലേക്ക്‌ വരുന്ന സമയമാണ്‌. ക്രിസ്‌മസ്‌, പുതുവത്സര ആഘോഷത്തിന്‌ വിദേശ മലയാളികളും കുടുംബമായി നാട്ടിലേക്ക്‌ വന്നു പോകുന്ന കാലയളവാണിത്‌. വിദേശത്തുനിന്നു കൊച്ചിയിലേക്ക്‌ വരുന്ന വിമാനങ്ങളിലെല്ലാം നിറയെ യാത്രക്കാരാണ്‌. ജനുവരി 15 വരെ വിദേശ ഫ്‌ളൈറ്റുകളില്‍ ടിക്കറ്റ്‌ കിട്ടാനില്ല. ഇത്‌ എയര്‍ലൈന്‍സുകള്‍ പരമാവധി മുതലെടുക്കുകയാണ്‌. എല്ലാ അന്താരാഷ്ട്ര ഫ്‌ളൈറ്റുകളിലും 40 മുതല്‍ 160 ശതമാനംവരെ ടിക്കറ്റ്‌ നിരക്ക്‌ കൂട്ടിയിട്ടുണ്ട്‌. ഓണ്‍ലൈന്‍ ബുക്കിംഗ്‌ ആയതുകൊണ്ട്‌ അവസാന നിമിഷത്തില്‍ ടിക്കറ്റെടുക്കുന്നവര്‍ക്ക്‌ 200 ശതമാനംവരെ വര്‍ധന ഉണ്ടാകും.