Breaking News

Trending right now:
Description
 
Dec 28, 2013

'കെട്ടുറപ്പുള്ള കുടുംബത്തിനാവശ്യം വിശ്വാസവും സ്‌നേഹവും'

image ആലപ്പുഴ: കെട്ടുറപ്പുള്ള കുടുംബത്തിന് അത്യാവശ്യമായി വേണ്ടത് വിശ്വാസവും
സ്‌നേഹവുമാണെന്ന് പുളിങ്കുന്ന് കെ.ഇ.കാര്‍മ്മല്‍ സ്‌കൂള്‍
പ്രിന്‍സിപ്പാള്‍ ഫാ.ഫിലിപ്പോസ് തുണ്ടുവാലില്‍ച്ചിറ സി.എം.ഐ.

കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ കുടുംബയോഗം പ്രിന്‍സ് കണ്‍വന്‍ഷന്‍
സെന്ററില്‍ സംഘടിപ്പിച്ച ഏഴാമതു വാര്‍ഷിക കുടുംബ സംഗമത്തില്‍
മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഫാ. ഫിലിപ്പോസ് തുണ്ടുവാലില്‍ച്ചിറ.

ഇരട്ടകളായ സിസ്റ്റര്‍ ഡോ. റോസമ്മ പുത്തന്‍പുരയിലും സിസ്റ്റര്‍
ഡോ.ത്രേസ്യാമ്മ പുത്തന്‍പുരയിലും ചേര്‍ന്ന് സംഗമം ഉദ്ഘാടനം ചെയ്തു.
പി.സി.മാത്യു അധ്യക്ഷത വഹിച്ചു. പ്രമുഖ വിദ്യാഭ്യാസ വിദഗ്ധനായ മധുരയിലെ
റവ.ഡോ.കെ.സി.ജോര്‍ജ് എസ്.ജെയുടെ സന്ദേശം വായിച്ചു. സിബി കാട്ടാമ്പള്ളി,
കെ.ജെ.ചാക്കോ, എം.ടി.ജോസഫ്, തോമസ് ദേവസ്യ, മാത്യു സഖറിയാസ്, ജയിംസ്
ജോസഫ്, പുഞ്ചിരി സജന്‍, റിച്ച റോസ് മൈക്കിള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

മികച്ച നേട്ടങ്ങളും വിജയങ്ങളും കൈവരിച്ചവര്‍ക്കും നവദമ്പതികള്‍ക്കും
വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന ദമ്പതികള്‍ക്കും ഉപഹാരങ്ങള്‍
സമര്‍പ്പിച്ചു. കലാപരിപാടികളും ബൈബിള്‍ ക്വിസുമുണ്ടായിരുന്നു.