Breaking News

Trending right now:
Description
 
Oct 27, 2012

ഭീകരരുടെ വെടിയേറ്റ മലാലയുടെ ആരോഗ്യനില മെച്ചപ്പെട്ടു; മാതാപിതാക്കളുമായി സംസാരിച്ചു

image ലണ്ടന്‍: താലിബാന്‍ ഭീകരുടെ വെടിയേറ്റു തലയ്‌ക്കു ഗുരുതരമായി പരുക്കേറ്റ നിലയില്‍ ബ്രിട്ടനിലെ ബര്‍മിങ്ങാമില്‍ ക്വീന്‍ എലിസബത്ത്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പാക്കിസ്ഥാനിലെ പൗരാവകാശ പ്രവര്‍ത്തകയും സ്‌കൂള്‍ വിദ്യാര്‍ഥിയുമായ മലാല യൂസഫ്‌സായിയുടെ (15) ആരോഗ്യനില മെച്ചപ്പെട്ടു. അവള്‍ കഴിഞ്ഞദിവസം മാതാപിതാക്കളോടും സഹോദരങ്ങള്‍ക്കുമൊപ്പം ചിലവഴിച്ചതായാണ്‌ റിപ്പോര്‍ട്ട്‌. പാക്കിസ്ഥാന്‍ ജനതയ്‌ക്കൊപ്പം ലോകജനതയുടെയും പ്രാര്‍ഥനയ്‌ക്ക്‌ ഇതോടെ അര്‍ഥമുണ്ടായി. അവള്‍ എഴുന്നേറ്റിരിക്കുകയും നടക്കുകയും ചെയ്‌തു-മകളെ ആശുപത്രിയില്‍ ആദ്യമായി സന്ദര്‍ശിച്ച പിതാവ്‌ സിയാവുദ്ദീന്‍ യൂസഫ്‌സായി മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു. മകളെകണ്ടപ്പോള്‍ സന്തോഷംകൊണ്ടു കരഞ്ഞുപോയി. ആക്രമണത്തിനുശേഷം കണ്ടപ്പോള്‍ ദേഹമാസകലം നീരുവന്ന ഭയാനകമായ അവസ്ഥയിലായിരുന്നു. എന്നാല്‍ ബര്‍മിങ്ങാം ആശുപത്രിയില്‍ അവള്‍ എഴുന്നേല്‍ക്കുകയും നടക്കുകയും ചെയ്യുന്നതുകണ്ടു. മലാലയുടെ ജീവന്‍ രക്ഷിക്കാന്‍ പാക്കിസ്ഥാനിലെ ഡോക്ടര്‍മാര്‍ ദിവസങ്ങളോളം കഠിനമായി ശ്രമിച്ചിരുന്നു. വെടിയുണ്ട ശസ്‌ത്രക്രിയയിലൂടെ നീക്കം ചെയ്‌തശേഷമാണ്‌ മലാലയെ ബ്രിട്ടനിലേയ്‌ക്കു വിദഗ്‌ധ ചികിത്സയ്‌ക്കായി കൊണ്ടുപോയത്‌. അവള്‍ വീണപ്പോള്‍ ലോകമാകെ പ്രാര്‍ഥനയിലായിരുന്നു. അവള്‍ എന്റെ മാത്രം മകളല്ല, ലോകത്തിന്റെ മുഴുവന്‍ മകളാണ്‌ സിയാവുദ്ദീന്‍ യൂസഫ്‌സായി കണ്ണീരോടെ പറഞ്ഞു.