Breaking News

Trending right now:
Description
 
Dec 28, 2013

ആദ്യ പ്രോ-ടേം സ്‌പീക്കര്‍ റോസമ്മ പുന്നൂസ്‌ നൂറാം വയസില്‍ സലാലയില്‍ നിര്യാതയായി

Staff Correspondent, Global Malayalam
image കമ്മ്യൂണിസ്റ്റ്‌ നേതാവും സ്വാതന്ത്ര്യസമരനേതാവും മുന്‍ എംഎല്‍എയും കേരള നിയമസഭയിലെ ആദ്യ പ്രോ-ടേം സ്‌പീക്കറുമായ റോസമ്മ പുന്നൂസ്‌ (100) അന്തരിച്ചു. മുന്‍ എംപി പി.ടി.പുന്നൂസിന്റെ ഭാര്യയാണ്‌. ഒമാനിലെ സലാലയില്‍ മകനൊപ്പം താമസിക്കുമ്പോഴായിരുന്നു അന്ത്യം.

ദേവികുളം നിയമസഭാമണ്ഡലത്തില്‍ നിന്ന്‌ ആദ്യ നിയമസഭയില്‍ അംഗമായി. നിയമസഭയില്‍ ആദ്യം സത്യപ്രതിജ്ഞ ചെയ്‌ത വനിതാ അംഗവും റോസമ്മ പുന്നൂസാണ്‌. തുടര്‍ന്ന്‌ പ്രോ-ടേം സ്‌പീക്കറായി. എട്ടാം നിയമസഭയില്‍ ആലപ്പുഴയില്‍ നിന്ന്‌ വിജയിച്ച്‌ വീണ്‌ടും റോസമ്മ നിയമസഭയിലെത്തി.

1913-ല്‍ ചെറിയാന്‍-അന്നമ്മ ദമ്പതികളുടെ മകളായി ജനിച്ച റോസമ്മ കഴിഞ്ഞ മേയില്‍ റോസമ്മ നൂറാം പിറന്നാള്‍ ആഘോഷിച്ചു. പ്രമുഖ സിപിഐ നേതാക്കളും പികെവിയുടെ ഭാര്യയുമൊക്കെ നൂറാം പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തിരുന്നു.

1939-ല്‍ തിരുവതാംകൂര്‍ കോണ്‍ഗ്രസില്‍ അംഗമായി റോസമ്മ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത്‌ മൂന്നു വര്‍ഷം ജയില്‍വാസം അനുഭവിച്ചു. 1948 മുതല്‍ സിപിഐ അംഗമാണ്‌.

സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം, പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍, ഹൗസിംഗ്‌ ബോര്‍ഡ്‌ അംഗം, റബ്ബര്‍ ബോര്‍ഡ്‌ അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.