Breaking News

Trending right now:
Description
 
Dec 28, 2013

ശുഭ ഭാരത്‌ ഗ്ലോബല്‍ മലയാളം റേഡിയോയുടെ ഡയറക്ടറായി ചുമതലയേറ്റു

Staff Correspondent, Global Malayalam
image മെല്‍ബണ്‍: പുതിയ രൂപഭാവങ്ങളോടെ ആഗോള മലയാളികള്‍ക്കായി പുനരവതരിപ്പിക്കുന്ന ഗ്ലോബല്‍ മലയാളം റേഡിയോയുടെ ഡയറക്ടറായി ഗായികയും അഭിനേത്രിയുമായ ശുഭ ഭാരത്‌ ചുമതലയേറ്റു. ഓസ്‌ട്രേലിയന്‍ മലയാളികളെ നാടുമായി ബന്ധിപ്പിക്കുന്ന ഗൃഹതുരത്വമുണര്‍ത്തുന്ന മനോഹര ഗാനങ്ങള്‍, സ്‌കിറ്റുകള്‍, വാര്‍ത്താനുറുങ്ങുകള്‍ തുടങ്ങിയവയുമായി തുടക്കം മുതലേ ഗ്ലോബല്‍ മലയാളം റേഡിയോ http://www.globalmalayalamradio.com/listen/listen.html ശ്രദ്ധ നേടിയിരുന്നു.

2014 ജനുവരി മുതല്‍ ലോകമെങ്ങുമുള്ള മലയാളികള്‍ക്കായി പുതിയ ഭാവങ്ങളുമായാണ്‌ ഗ്ലോബല്‍ മലയാളം റേഡിയോ കേള്‍വിക്കാര്‍ക്കു മുന്നിലെത്തുക. വിനോദവും വിജ്ഞാനവും സംഗീതവും കോര്‍ത്തിണക്കിയ വ്യത്യസ്‌ത വിഭവങ്ങള്‍ അണിയിച്ചൊരുക്കുന്നതിന്‌ ശുഭ ഭാരത്‌ നേതൃത്വം നല്‌കുമെന്ന്‌ ഗ്ലോബല്‍ മലയാളം റേഡിയോ മാനേജിംഗ്‌ ഡയറക്ടര്‍ വിനോദ്‌ മത്തായി അറിയിച്ചു.

പാലക്കാട്‌ ചെമ്പൈ മ്യൂസിക്‌ കോളെജില്‍വീണ ഐച്ഛികവിഷയമായി എടുത്തു പഠിച്ചിരുന്നു.   ഏഴു വര്‍ഷം സംഗീതം പഠിച്ച ശുഭ, ഓസ്‌ട്രേലിയായിലെ കമ്യുണിറ്റി റേഡിയോയില്‍ രണ്ടുവര്‍ഷം ജോക്കിയായി പ്രവര്‍ത്തിച്ചു. നന്നായി വീണ വായിക്കുന്ന ശുഭ ചെറുപ്പം മുതലേ സംഗീതം അഭ്യസിക്കുന്നു. സ്‌കൂള്‍ കലോത്സവങ്ങളിലും വിവിധ സാംസ്‌കാരിക പരിപാടികളിലും സമ്മാനങ്ങള്‍ വാരിക്കൂട്ടിയിരുന്ന ശുഭ തൃശൂര്‍ തിരുവില്വാമല സ്വദേശിയാണ്‌. തിരുവില്വാമലയിലെ ആദ്യ വനിത പഞ്ചായത്ത്‌ അംഗമായിരുന്ന വല്‍സലയാണ്‌ അമ്മ.

2005-ല്‍ ഓസ്‌ട്രേലിയയിലേക്ക്‌ കുടിയേറിയ ശുഭയും കുടുംബവും മെല്‍ബണിലാണ്‌ താമസിക്കുന്നത്‌. ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റായ മനോജ്‌ ഭാരതാണ്‌ ഭര്‍ത്താവ്‌. ചൈതന്യയും ശ്രേയയുമാണ്‌ മക്കള്‍.