Breaking News

Trending right now:
Description
 
Dec 28, 2013

ഫേയ്‌സ്‌ബുക്കിനെ ടീനേജുകാര്‍ കൈവിടുന്നു, വാട്ട്‌സ്‌ആപ്‌ കത്തിക്കയറുന്നു

Evana Peter
image കത്തിക്കയറി വന്ന ഫേയ്‌സ്‌ബുക്കിന്‌ പ്രഭ മങ്ങുകയാണോ? വാട്ട്‌ആപും സ്‌നാപ്‌ ചാറ്റും ഇടിച്ചുകയറിയതോടെ ഫേയ്‌സ്‌ബുക്കിനോട്‌ ടീനേജുകാരുടെ പ്രിയം കുറയുകയാണ്‌. മാതാപിതാക്കള്‍ ഫ്രണ്ട്‌സ്‌ റിക്വസ്റ്റ്‌ അയയ്‌ക്കുന്നതാണ്‌ ഫേയ്‌സ്‌ബുക്കില്‍നിന്ന്‌ പമ്പകടക്കാന്‍ പലരെയും പ്രേരിപ്പിക്കുന്നത്‌. ഇന്‍സ്റ്റാഗ്രാം പോലെയുള്ള പുതിയ സോഷ്യല്‍ മീഡിയ ആപുകളും ക്ലച്ച്‌ പിടിക്കുന്നുണ്ട്‌.

ഫേയ്‌സ്‌ബുക്കിലെ ഇന്റിമേറ്റ്‌ ചിത്രങ്ങള്‍ മാതാപിതാക്കള്‍ കാണരുതെന്ന ആഗ്രഹമാണ്‌ വാട്ട്‌സ്‌ ആപ്‌ പോലെയുള്ള കൂടുതല്‍ സ്വകാര്യമായ മാധ്യമങ്ങളെ യുവാക്കളും യുവതികളും കൂടുതല്‍ ഇഷ്ടപ്പെടുന്നതിനുള്ള കാരണം. ചിത്രങ്ങളും, വീഡിയോയും ടെക്‌സ്‌റ്റും സ്‌മാര്‍ട്ട്‌ മൊബൈല്‍ ഫോണിന്റെ സ്വകാര്യതയില്‍ മറ്റാരും കാണാതെ അതും സൗജന്യമായി കൈമാറാന്‍ കഴിയും എന്നതാണ്‌ വാട്ട്‌സ്‌ആപിന്റെ മെച്ചമായി പറയുന്നത്‌. ഇന്ത്യയിലും വാട്ട്‌സ്‌ആപിന്‌ പ്രചാരം ഏറിവരികയാണ്‌. ലോകത്തില്‍ ഏതു സ്ഥലത്തായിരുന്നാലും ഉടനടി 30 ദശലക്ഷം പേരാണ്‌ ഇന്ത്യയില്‍ വാട്ട്‌സ്‌ആപ്‌ ഉപയോഗിക്കുന്നത്‌. മൊബൈല്‍ കമ്പനികളുടെ എസ്‌എംഎസ്‌ സന്ദേശങ്ങള്‍ അയയ്‌ക്കുന്നത്‌ കുത്തനെ കുറഞ്ഞത്‌ ഈ ആപിന്റെ പ്രചാരം വ്യക്തമാക്കുന്നുണ്ട്‌. 

whatsapp-logos-1024x795<

യുകെ ഉള്‍പ്പെടെ എട്ട്‌ യൂറോപ്യന്‍ രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ മിക്കവരും ഫേയ്‌സ്‌ബുക്ക്‌ വിട്ട്‌ ചേക്കേറുന്നത്‌ സ്‌നാപ്‌ചാറ്റിലേയ്‌ക്കും വാട്ട്‌സ്‌ആപിലേയ്‌ക്കുമാണെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌.

പുതിയ ആപുകള്‍ ഉപയോഗിക്കുമ്പോള്‍ പോലും ഫേയ്‌സ്‌ബുക്കിനെ പാടേ ഉപേക്ഷിക്കുന്നില്ലെന്ന്‌ സര്‍വേകള്‍ കാണിക്കുന്നു. ഫേയ്‌സ്‌ബുക്കിലെ നാല്‍പ്പത്‌ ശതമാനം പേരും പ്രൈവസി സെറ്റിംഗുകളില്‍ മാറ്റം വരുത്തുന്നില്ലെന്ന്‌ വ്യക്തമായി. എണ്‍പതു ശതമാനം പേര്‍ക്കും അവരുടെ വ്യക്തിഗത വിവരങ്ങളുടെ സ്വകാര്യതയെക്കുറിച്ച്‌ വലിയ പ്രയാസങ്ങളില്ല.

2004-ല്‍ തുടക്കമിട്ട ഫേയ്‌സ്‌ബുക്ക്‌ യുഎസ്‌ ഓഹരിവിപണിയില്‍നിന്ന്‌ 60 ബില്യണ്‍ അമേരിക്കന്‍ ഡോളറാണ്‌ നേടിയത്‌.