Breaking News

Trending right now:
Description
 
Dec 28, 2013

ജോര്‍ജ്ജ് എം. വര്‍ഗ്ഗീസ് ക്വീന്‍സില്‍ നിര്യാതനായി

Mathew Moolacheril
image ന്യൂയോര്‍ക്ക്: എറണാകുളം പൂക്കാട്ടുപടി കിഴക്കമ്പലം മാടപ്പള്ളില്‍ പരേതരായ വര്‍ഗ്ഗീസ് വര്‍ക്കി, അന്നമ്മ ദമ്പതികളുടെ മകന്‍ ജോര്‍ജ്ജ് എം. വര്‍ഗ്ഗീസ് (64) നിര്യാതനായി. റിട്ടയേര്‍ഡ് ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് സി.എം.ബി ഉദ്യോഗസ്ഥനാണ് ജോര്‍ജ്ജ്. കോങ്കേഴ്സിലെ 113 ലേക്ക് റോഡിലുള്ള മൈക്കിള്‍ ജെ. ഹിഗ്ഗിന്‍സ് ഫ്യൂണറല്‍ ഹോമില്‍ വച്ച് ഡിസംബര്‍ 29 ഞായറാഴ്ച്ച വൈകുന്നേരം 4 മണിമുതല്‍ 7 മണിവരെ പൊതുദര്‍ശനം ഉണ്ടായിരിക്കും. സംസ്കാര ശുശ്രൂഷകള്‍ ഡിസംബര്‍ 30 തിങ്കളാഴ്ച്ച രാവിലെ 9 മണിമുതല്‍ 11 മണിവരെ മൈക്കിള്‍ ജെ. ഹിഗ്ഗിന്‍സ് ഫ്യൂണറല്‍ ഹോമില്‍ വച്ച് നടത്തപ്പെടുന്നതും തുടര്‍ന്ന് റോക്ക് ലാന്‍ഡ് ലേക്ക് സ്റ്റേറ്റ് പാര്‍ക്കിലുള്ള ഗത് സമന സെമിത്തേരിയില്‍ സംസ്കരിക്കുന്നതുമാണ്. അന്നമ്മ ഭാര്യയും; ലിയോന്‍, ലിന്‍സി എന്നിവര്‍ മക്കളുമാണ്. പരേതനായ ജോസ് വര്‍ഗ്ഗീസ്, ജയിംസ് വര്‍ഗ്ഗീസ് (ന്യൂജേഴ്സി), ജയിനു ഫിലിപ്പോസ് (കുമളി), ലില്ലി പീറ്റര്‍ (പുല്‍പ്പള്ളി) എന്നിവരാണ് സഹോദരങ്ങള്‍ .