Breaking News

Trending right now:
Description
 
Dec 27, 2013

ഒരു ഭ്രൂണത്തിന്റെ അതിജീവനത്തിന്റെ കഥ:ആംആദ്‌മിയുടെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി

image


ആംആദ്‌മിയുടെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായ രാഖി ബിര്‍ള എന്ന ഇരുപത്തിയാറുകാരിയായ മാധ്യമപ്രവര്‍ത്തകയുടെ ജീവിതം 
ഒരു ഭ്രൂണത്തിന്റെ അതിജീവനത്തിന്റെ കഥയാണ്‌. 
മാതാപിതാക്കളുടെ നാലാമത്തെ കുഞ്ഞായിരുന്നു രാഖി. കടുത്ത സാമ്പത്തിക ബാധ്യതയുള്ള കുടുംബത്തിലേക്ക്‌ ഇനിയൊരു കുഞ്ഞിനെ വേണ്ടെന്ന്‌ നിശ്ചയിച്ച മാതാപിതാക്കള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഭ്രൂണത്തെ അബോര്‍ഷനാകുനുള്ള ഗുളികയുടെ കഴിച്ചു. എന്നാല്‍ ആ ഗുളികകളെ അതിജീവിച്ചു ആരോഗ്യവതിയായി തന്നെ രാഖി എന്ന പെണ്‍കുഞ്ഞു പോരാട്ടവീര്യവുമായി ജനിച്ചു വീണു.
പിന്നെയും യാദൃശ്ചികതകള്‍. സാധാരണ കുടുംബത്തില്‍ ജനിച്ച രാഖി എന്ന ദളിത്‌ യുവതിക്ക്‌ ഇന്ത്യയിലെ ഏറ്റവും വലിയ കോടിശ്വര കുടുംബ പേരിനു ഉടമയായതും തികച്ചും വ്യത്യസ്‌ത സാഹചര്യത്തിലാണ്‌. കുടുംബപേരായ ബിദാലിനു പകരം ബിര്‍ള എന്ന പേരു പത്താംക്ലാസ്‌ സര്‍ട്ടിഫിക്കറ്റില്‍ ടീച്ചര്‍ അറിയാതെ ചേര്‍ത്തതാണ്‌.

മംഗോളിപുരിയില്‍ നിന്നു നാലു തവണ എംഎല്‍എയും മന്ത്രിയുമായിരുന്ന രാജ്‌ കുമാര്‍ ചൗഹാനെ പതിനായിരു വോട്ടിനു തോല്‍പ്പിച്ചാണ്‌ രാഖി എന്ന ദളിത്‌ യുവതി ഡല്‍ഹി മന്ത്രി പഥത്തില്‍ എത്തുന്നത്‌.
The coming ministerial appointment has strengthened Rakhi's belief that she's on a mission to transform politics and governance. സാമൂഹ്യ പ്രവര്‍ത്തകനായ അച്ഛനും തൂപ്പുജോലിക്കാരിയായിരുന്ന അമ്മയുടെയും തുച്ഛവരുമാനത്തില്‍ ജീവിച്ച രാഖി എന്ന യുവതിയുടെ ജീവിതം മാറി മറിഞ്ഞത്‌ കുറഞ്ഞകാലം കൊണ്ടാണ്‌. 
ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ ഡിഗ്രിയും ജേര്‍ണലിസത്തില്‍ പോസ്‌റ്റ്‌ ഗ്രാജുവേഷനും പൂര്‍ത്തിയാക്കിയ രാഖി ഒരു ലോക്കല്‍ ചാനലില്‍ റിപ്പോര്‍ട്ടറായി പ്രവര്‍ത്തിക്കവേയാണ്‌ അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധസമരം റിപ്പോര്‍ട്ട്‌ ചെയ്യാനെത്തിയത്‌. നിര്‍ഭയ സംഭവവും അവരുടെ ജീവിതത്തെ മാറ്റി മറിച്ചു. അതോടെ ചാനല്‍ ജോലി ഉപേക്ഷിച്ചു ആംആദ്‌മിയുടെ രാഷ്ട്രീയ മൂവ്‌മെന്റില്‍ പങ്കാളിയാകുകയായിരുന്നു. 
എന്റെ അച്ഛന്‍ ഒരു സാമൂഹ്യപ്രവര്‍ത്തകനായിരുന്നു. വലിയച്ഛന്‍ സ്വാതന്ത്ര്യസമര സേനാനിയും.അനീതിക്കെതിരെ പ്രവൃത്തിക്കാന്‍ എനിക്ക്‌ ശക്തി കിട്ടിയത്‌ ഇവരുടെ പ്രവര്‍ത്തനങ്ങളുടെ മാതൃകയാവാമെന്നും രാഖി പറഞ്ഞു.