Breaking News

Trending right now:
Description
 
Oct 27, 2012

ബ്രിട്ടനല്‍നിന്ന്‌ ചികിത്സയ്‌ക്കായി കാമില പാര്‍ക്കര്‍ ബാംഗ്ലൂരിലെത്തി

image ബ്രിട്ടനിലെ ചാള്‍സ്‌ രാജകുമാരന്റെ പത്‌നിയും കോണ്‍വാള്‍ പ്രഭ്വിയുമായ കാമില പാര്‍ക്കര്‍ (65) സുഖ ചികിത്സയ്‌ക്കായി ബാംഗ്ലൂരിലെത്തി. ഇന്നു പുലര്‍ച്ചെയാണ്‌ വിമാനമിറങ്ങിയത്‌. ഇതു രണ്ടാംതവണയാണ്‌ ഇ്‌ത്തരമൊരു ചികിത്സയ്‌ക്കായി കാമില പാര്‍ക്കര്‍ എത്തുന്നത്‌. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടങ്ങുന്ന ഒരുസംഘംതന്നെ ഇവര്‍ക്കൊപ്പമുണ്ട്‌. തികച്ചും സ്വകാര്യ സന്ദര്‍ശനമായതിനാല്‍ വിവിഐപി സ്വീകരണമൊന്നും വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നില്ല. ആയൂര്‍വേദ, ഹോമിയോ ചികിത്സാ വിധികള്‍ക്കു പുറമേ യോഗ, ധ്യാനം എന്നിവകൂടി ഉള്‍പ്പെട്ട സുഖചികിത്സയാണ്‌ ലക്ഷ്യം. 2010-ലും സുഖചികിത്സയ്‌ക്കായി കാമില പാര്‍ക്കര്‍ ഇന്ത്യയിലെത്തിയിരുന്നു. അന്ന്‌ ബത്തേരിസ്വദേശി ഡോ.ഐസക്‌ മത്തായി നൂറനാലിന്റെ ഹോളിസ്‌റ്റിക്‌ ചികിത്സാ കേന്ദ്രമായ സൗഖ്യയിലായിരുന്നു ചികിത്സ.