Breaking News

Trending right now:
Description
 
Dec 27, 2013

എന്തുകൊണ്ടാണ്‌ മതവിശ്വാസികള്‍ക്ക്‌ അല്ലാത്തവരെക്കാള്‍ ബുദ്ധികുറവ്‌

image
മതനിയമങ്ങളും വിശ്വാസങ്ങളെയും അതേപടി അനുഗമിക്കുന്നവര്‍ക്ക്‌ അല്ലാത്തവരെക്കാള്‍ സാധാരണയായി ബുദ്ധികുറവ്‌. മതവിശ്വാസികളുടെ ചിന്തകളും പ്രവര്‍ത്തനങ്ങളും മതവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ശാസ്‌ത്രീയ നിഗമനങ്ങളോട്‌ വിരുദ്ധമായിരിക്കുമെന്നും കണ്ടെത്തല്‍. അതായത്‌ മതചിന്തകളെ ചോദ്യം മതത്തിന്റെ സുഹൃത്തുക്കള്‍ ആയിരിക്കില്ല.
ആചാരങ്ങളോട്‌ അന്ധമായി വിധേയത്വം പുലര്‍ത്തുന്ന ഇവര്‍ നിലവിലുള്ളവ്യവസ്ഥകളെയോ ചിന്തകളെയോ ചോദ്യം ചെയ്യാന്‍ തയാറല്ല.

 ബുദ്ധിയും മതവും മനുഷ്യന്‍രെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതു ഒരേപ്പോലെയാണ്‌. രണ്ടിനും സൈക്കോളക്കില്‍ റോളാണ്‌ മനുഷ്യ ജീവിതത്തില്‍ ഉള്ളത്‌. ചിലര്‍ മതപരമായ ആചാരങ്ങല്‍ കൊണ്ട്‌ തൃപ്‌തരാണ്‌. മറ്റു ചിലര്‍ പ്രശ്‌നങ്ങളെ ലോജിക്കായാണ്‌ കാര്യങ്ങളെ സമീപിക്കുന്നത്‌. ഒരു വ്യക്തിയുടെ ബുദ്ധിശക്തിയുടെ നിലവാരം അവന്റെ മതവിശ്വാസങ്ങളെ ചോദ്യം ചെയ്യാറുണ്ട്‌. ബുദ്ധിയുള്ളവര്‍ മതങ്ങളോടും ആത്മീയതയോടും സമരസ്യപെടുവാന്‍ അല്‌പം മടിയുള്ളവരാണെന്നാണ്‌ വിലയിരുത്തല്‍.
എങ്കിലും മതവിശ്വാസത്തിലും ബുദ്ധിയിലും ഒരേപ്പോലെ സ്‌മാര്‍ട്ടായവരെ കണ്ടെത്തുവാന്‍ സാധിക്കും.
മതവിശ്വാസികള്‍ സമഭാവനയോടു ചിന്തിക്കുന്നതില്‍ പിന്നോക്കമാണ്‌. എന്നാല്‍ അല്ലാത്തവര്‍ കുറെക്കൂടി വിശാല മനസുള്ളവരായിരിക്കും.