Breaking News

Trending right now:
Description
 
Dec 27, 2013

സ്‌ത്രീ സുരക്ഷയ്‌ക്കായ്‌ ആപ്പ്‌ മൈക്രോസോഫ്‌റ്റ്‌ പുറത്തിറങ്ങി

image സ്‌ത്രീകള്‍ ആക്രമിക്കപ്പെടുന്ന സംഭവം പതിവായ സാഹചര്യത്തില്‍ സ്‌ത്രീ സുരക്ഷ ലക്ഷ്യമിട്ട്‌ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറങ്ങി. ഗാര്‍ഡിയന്‍ എന്ന സ്‌ത്രീ സുരക്ഷാ ആപ്പ്‌ മൈക്രോസോഫ്‌റ്റാണ്‌ അവതരിപ്പിച്ചിരിക്കുന്നത്‌. വിന്‍ഡോസ്‌ ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തിലുള്ള ഫോണുകളിലാണ്‌ ആപ്പ്‌ പ്രവര്‍ത്തിക്കുക. ഡല്‍ഹിയില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനി ക്രൂരപീഡനത്തിനിരയായി മരിച്ച സംഭവത്തെത്തുടര്‍ന്നാണ്‌ ഇത്തരമൊരു ആപ്പ്‌ വികസിപ്പിക്കാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്ന്‌ മൈക്രസോഫ്‌റ്റ്‌ ഇന്ത്യ മാനേജിംഗ്‌ ഡയറക്‌ടര്‍ രാജ്‌ ബിയാനി പറഞ്ഞു. ആപ്പിലെ ട്രാക്ക്‌ മി ഫീച്ചര്‍ ഓണ്‍ ചെയ്‌താല്‍ സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും മൈക്രോസോഫ്‌റ്റ്‌ വിന്‍ഡോസ്‌ അസുര്‍ ക്ലൗഡ്‌ സര്‍വീസ്‌, ബിംഗ്‌ മാപ്പ്‌ എപിഐ എന്നിവ ഉപയോഗിച്ച്‌ വിന്‍ഡോസ്‌ ഉപയോക്താക്കളെ ട്രാക്ക്‌ ചെയ്യാം. ഗാര്‍ഡിയന്‍ ഉപയോഗിക്കുന്നവര്‍ക്ക്‌ സുരക്ഷാ ബട്ടണിലൂടെ എസ്‌ഒഎസ്‌ അലെര്‍ട്ട്‌ വഴി അടിയന്തിര സാഹചര്യത്തില്‍ സഹായത്തിന്‌ അഭ്യര്‍ഥിക്കാം. സുരക്ഷാ ഏജന്‍സി, പൊലീസ്‌, ആശുപത്രി അധികൃതര്‍ എന്നിവരുമായി എളുപ്പത്തില്‍ ബന്ധപ്പെടാന്‍ കഴിയും. അലെര്‍ട്ട്‌ ബട്ടണ്‍ ഓണ്‍ ആകുന്നതോടെ ഉപയോക്തവിന്റെ ചലനങ്ങള്‍ റെക്കോഡ്‌ ചെയ്യപ്പെടും. ഇത്‌ അലെര്‍ട്ട്‌ ലഭിച്ചിട്ടുള്ളവര്‍ക്കും ഈ വീഡിയോ ലഭിക്കും. സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും വിവരങ്ങള്‍ ആഡ്‌ ആപ്പില്‍ ആഡ്‌ ചെയ്യണം. ഫെയ്‌സ്‌ബുക്ക്‌ ഗ്രൂപ്പിലുള്ളവരെയും ഇങ്ങനെ ആഡ്‌ ചെയ്യാം. ആപ്പ്‌ സൗജന്യമായി വിന്‍ഡോസ്‌ 8 ഫോണുകളില്‍ ഉപയോഗിക്കാം. ആറുമാസത്തെ കൂട്ടായ പരിശ്രമത്തിനൊടുവിലാണ്‌ ആപ്പ്‌ വികസിച്ചത്‌. മൈക്രോസോഫ്‌റ്റ്‌ ഗ്യാരേജില്‍ നിന്നാണ്‌ ആപ്പ്‌ പിറവിയെടുത്തത്‌. മൈക്രോസോഫ്‌റ്റ്‌ ജീവനക്കാര്‍ക്ക്‌ തങ്ങളുടെ നൂതന ആശയങ്ങള്‍ പരീക്ഷിക്കാനും വികസിപ്പിക്കാനും അവസരമൊരുക്കുന്ന സംവിധാനമാണ്‌ മൈക്രോസോഫ്‌റ്റ്‌ ഗ്യാരേജ്‌. ഡാര്‍ഡിയന്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ സുഹൃത്തുക്കളുടയും കുടുംബാംഗങ്ങളുടെയും സുരക്ഷാ വിഭാഗങ്ങളുടെയും വിവരങ്ങള്‍ ആപ്പ്‌ സെറ്റിംഗ്‌സില്‍ ഉള്‍പ്പെടുത്തണം. സ്‌മാര്‍ട്ട്‌ ഫോണുകളില്‍ ഉപയോഗിക്കുന്നതില്‍ വച്ച്‌ കൂടുതല്‍ സുരക്ഷയും സൗകര്യവുമുള്ളതുമാണ്‌ ഗാര്‍ഡിയന്‍ എന്ന്‌ അധികൃതര്‍ വ്യക്തമാക്കി.