Breaking News

Trending right now:
Description
 
Sep 15, 2012

ആപ്പിള്‍ ഐഫോണിനായി തിക്കിത്തിരക്ക്‌, പ്രീഓര്‍ഡറുകള്‍ ഒരുമണിക്കൂറില്‍ വിററുതീര്‍ന്നു

ഈ മാസം 21 മുതല്‍ റീട്ടെയ്‌ല്‍ സ്റ്റോറുകളില്‍ ഫോണ്‍ വില്‍പ്പനയ്‌ക്കെത്തും.
image ആപ്പിളിന്റെ ഐഫോണ്‍ 5 പ്രീഓര്‍ഡറിന്‌ വന്‍ തിരക്ക്‌. ഒരു മണിക്കൂറിനുള്ളില്‍ പ്രീഓര്‍ഡറുകളെല്ലാം വിറ്റുപോയി എന്നാണ്‌ ആദ്യ റിപ്പോര്‍ട്ടുകള്‍. തിരക്കുമൂലം വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം നിലച്ചുപോയത്രേ. ആപ്പിളിന്റെ ഓഹരികള്‍ കുതിക്കുകയാണ്‌. 649 ബില്യണ്‍ അമേരിക്കന്‍ ഡോളറാണ്‌ ഇപ്പോള്‍ ആപ്പിളിന്റെ വിപണിമൂല്യം. ഡെന്‍മാര്‍ക്ക്‌, ഫിന്‍ലന്‍ഡ്‌, ഹംഗറി തുടങ്ങിയ രാജ്യങ്ങളുടെ ജിഡിപിയേക്കാള്‍ കൂടുതലാണിത്‌. രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ ഐഫോണ്‍ 5 ഓര്‍ഡര്‍ ചെയ്‌തവരുടെ കൈകളിലെത്തും. ഈ മാസം 21 മുതല്‍ റീട്ടെയ്‌ല്‍ സ്റ്റോറുകളില്‍ ഫോണ്‍ വില്‍പ്പനയ്‌ക്കെത്തും. ഐഫോണും ഐപാഡും ലോകമെങ്ങും ജനങ്ങള്‍ക്കു പ്രിയപ്പെട്ടതായതോടെ ആപ്പിള്‍ വിപണിയില്‍ കുതിക്കുകയാണ്‌. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ സ്‌മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാവ്‌ എന്ന സ്ഥാനം നോക്കിയയ്‌ക്ക്‌ നഷ്ടമായി. സാംസങ്‌ മുന്നേറിയെങ്കിലും പേറ്റന്റ്‌ കേസുകള്‍ സാംസങിനെ പിന്നോട്ടടിക്കുമെന്നാണ്‌ കണക്കുകൂട്ടല്‍.