Breaking News

Trending right now:
Description
 
Dec 26, 2013

ജങ്ക്‌ ഫുഡ്‌ കഴിക്കരുതെന്ന്‌ പറഞ്ഞ്‌ മക്‌ഡൊണാള്‍ഡ്‌സ്‌ പുലിവാല്‌ പിടിച്ചു, വെബ്‌സൈറ്റ്‌ എടുത്തുകളഞ്ഞു

Evana Peter
image ജങ്ക്‌ ഫുഡ്‌ കഴിക്കരുതെന്ന്‌ തൊഴിലാളികളോട്‌ പറഞ്ഞതിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞ മക്‌ഡൊണാള്‍ഡ്‌സ്‌ വെബ്‌സൈററ്‌ അടച്ചുപൂട്ടി. താത്‌കാലികമായി ലഭ്യമല്ല എന്നാണ്‌ ഇപ്പോള്‍ വെബ്‌സൈറ്റ്‌ അന്വേഷിക്കുന്നവര്‍ക്കു ലഭിക്കുന്ന മറുപടി. ആരോഗ്യകരമായ ആഹാരശീലങ്ങള്‍ വേണമെന്നും സ്വന്തം ഉത്‌പന്നമായ ബര്‍ഗറും ഡീപ്‌ ഫ്രൈ ചെയ്‌ത സാധനങ്ങളും മറ്റും ആരോഗ്യകരമല്ലെന്നും സൂചിപ്പിച്ച ലേഖനം കമ്പനിയെ ആകെ നാണം കെടുത്തിയെന്നാണ്‌ നിരീക്ഷണം.

പഴക്കം ചെന്ന വിവരങ്ങളാണ്‌ സൈറ്റിലുണ്ടായിരുന്നതെന്നാണ്‌ അടച്ചുപൂട്ടലിനെക്കുറിച്ച്‌ മക്‌ഡൊണാള്‍ഡ്‌സ്‌ നല്‌കുന്ന വിശദീകരണം. 

Solid advice: Don't eat at McDonald's. The fast food chain were forced to admit the embarrassing and 'outdated' information on their site has lead to a temporarily shutdown for 'upgrades'

കലോറി കൂടിയതും സാച്ചുറേറ്റഡ്‌ ഫാറ്റ്‌ അടങ്ങിയതും പഞ്ചസാരയും ഉപ്പുമെല്ലാം നിറഞ്ഞതുമായ ഫാസ്റ്റ്‌ ഫുഡ്‌ ആരോഗ്യത്തിനു നല്ലതല്ലെന്നും പൊണ്ണത്തടി കൂട്ടുമെന്നും തൊഴിലാളികള്‍ക്കായുള്ള വെബ്‌സൈററില്‍ മക്‌ഡൊണാള്‍ഡ്‌സ്‌ മുന്നറിയിപ്പ്‌ നല്‌കി. ചീസ്‌ ബേക്കണ്‍, മയോണിസ്‌ എന്നിവയും ഒഴിവാക്കേണ്ടതാണെന്ന്‌ വെബ്‌സൈറ്റ്‌ പറഞ്ഞിരുന്നു. ഡീപ്‌ ഫ്രൈകള്‍ക്കു പകരം പഴങ്ങളും പച്ചക്കറികളും കഴിക്കാനും നിര്‍ദ്ദേശമുണ്ട്‌. സാലഡ്‌സ്‌, സൂപ്പ്‌, വെജിറ്റബിള്‍ എന്നിവയൊക്കെ ലഭ്യമാകുന്നിടത്തുനിന്ന്‌ കഴിക്കാനും ഉപദേശിച്ചിരുന്നു.