Breaking News

Trending right now:
Description
 
Dec 26, 2013

കുമളിയില്‍ ഈ കുട്ടിയെ കണ്ടെത്താനായില്ല, വിവരങ്ങള്‍ കൃത്യമായി നല്‌കിയാല്‍ സുമനസുകള്‍ കാരുണ്യഹസ്‌തവുമായി കാത്തിരിക്കുന്നു

Staff Correspondent, Global Malayalam
image കുമളിയില്‍ കുടുംബം പുലര്‍ത്താന്‍ ഹോട്ടല്‍ പണി ചെയ്യുന്ന ഈ പത്തു വയസുകാരനെക്കുറിച്ചുള്ള പോസ്‌റ്റ്‌ ഫെയ്‌സ്‌ ബുക്കില്‍ വ്യാപകമായതിനെ തുടര്‍ന്നാണ്‌ കുമളിയിലെ ചൈല്‍ഡ്‌ ലൈന്‍ പ്രവര്‍ത്തകരും സാമൂഹിക രാഷ്ട്രീയ രംഗത്തുള്ളവരുടെയും സഹായത്തോടെ ഗ്ലോബല്‍ മലയാളം പ്രതിനിധി ഒരു അന്വേഷണം നടത്തിയത്‌. എന്നാല്‍ അങ്ങനെയൊരു കുട്ടിയെ കുമളിയില്‍ കണ്ടെത്താന്‍ സാധിച്ചില്ല. കടയും മറ്റും സാഹചര്യങ്ങളും കണ്ടിട്ട്‌ ആ ഹോട്ടല്‍ തമിഴനാടിലെ ഏതെങ്കിലും ഒരു ഹോട്ടലാകുവാനാണ്‌ സാധ്യതയെന്നാണ്‌ കുമളിയിലെ സാമൂഹിക പ്രവര്‍ത്തകരുടെ വിലയിരുത്തല്‍. കുമളി മേഖലയില്‍ കുട്ടികളാരും തന്നെ ഹോട്ടല്‍ ജോലിക്കായി നില്‍ക്കുന്നില്ല.

വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കാത്ത രീതിയില്‍ ചില കുട്ടികള്‍ അവധി ദിവസങ്ങളില്‍ ജോലിക്ക്‌ നിര്‍ത്താന്‍ അനുവദിച്ചിട്ടുണ്ട്‌. അവരെ ചൈല്‍ഡ്‌ ലൈന്‍ പ്രവര്‍ത്തകര്‍ മോനിട്ടര്‍ ചെയ്യുകയും ചെയ്യുന്നുണ്ട്‌.
ഇത്തരം പോസ്‌റ്റുകള്‍ വ്യാപകമായി ഫെയ്‌സ്‌ബുക്കില്‍ അടുത്തകാലത്തായി പ്രത്യക്ഷപ്പെടുന്നുണ്ട്‌.വിദ്യഭ്യാസം നല്‌കാതെ ചെറിയ കുട്ടികളെക്കൊണ്ട്‌ പണിയെടുപ്പിക്കുക എന്ന സംസ്‌കാരം തിരിച്ചു പിടിക്കാന്‍ ആരോ ബോധപൂര്‍വമായ ശ്രമം നടത്തുന്നുവെന്നാണ്‌ ചൈല്‍ഡ്‌ ലൈന്‍ പ്രവര്‍ത്തകര്‍ വിലയിരുത്തുന്നത്‌. അതു വിശ്വസിക്കാന്‍ കാരണവുമുണ്ട്‌
കുറച്ചു നാള്‍ മുമ്പ്‌ മറ്റൊരു പ്രമുഖ ടൂറിസ്റ്റു സ്ഥലത്തിന്റെ പേരും മറ്റൊരു കുട്ടിയുടെ ചിത്രവുമായി ഇതുപോലെയുള്ള ഒരു പോസ്‌റ്റ്‌ ഫെയ്‌സ്‌ ബുക്കില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 
Photo: കഴിഞ്ഞ ദിവസം കുമിളിക്ക് പോയി മടങ്ങി വരവേ ,ഞങ്ങള് വഴിയരികില് നാടന് ഭക്ഷണം കിട്ടുന്ന ഒരു ഹോട്ടലില് ഉച്ച ഭക്ഷണം കഴിക്കാന് കയറി , സാമാന്യം തിരക്കുണ്ട്‌ .ഞങ്ങള് ഇരുന്ന മേശക്കു സമീപം മധ്യ വയസ്സ് കഴിഞ്ഞ മാന്യനായ ഒരു മനുഷ്യനും പ്രൌഡ ആയ ഒരു സ്ത്രീയും ഭക്ഷണം കഴിച്ച ശേഷം ബില്ല് കാത്തിരിക്കുന്നു ,
ഈ സമയം മേശ ക്ലീനാക്കാന് ഒരു പയ്യനെത്തി , അവനു അവരുടെ മേശ പുറത്തു നിന്നും പാത്രങ്ങള് എടുത്തു മാറ്റുന്നതിനിടയില് കൈ തട്ടി ഗ്ലാസ്സിളിരുന്ന വെള്ളം അവരുടെ സാരിയില് വീണു .

അവര് ദേഷ്യത്തോടെ അലറി ആ പയ്യനെ ചീത്ത വിളിച്ചു , പയ്യന് കുറ്റബോധം കൊണ്ട് കണ്ണ് നിറഞ്ഞു ,
അവന് യാചനാ സ്വരത്തില് പറഞ്ഞു
 

സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ കുട്ടികളുടെ സംരക്ഷണത്തിനായി നടത്തുന്നുണ്ട്‌. ആ പദ്ധതികളിലേക്ക്‌ കുട്ടികളെ എത്തിക്കുക എന്നതാണ്‌ ഞങ്ങളുടെ അന്വേഷണ ലക്ഷ്യം. ഇ
ടുക്കി കുമളിക്ക്‌ സമീപം പാമ്പനാര്‍ എന്ന സ്ഥലത്ത്‌ പെണ്‍കുട്ടികളെ ബാലവേലക്കായി അന്യസംസ്ഥനങ്ങളില്‍ പറഞ്ഞു വിടുന്ന പ്രവണത വ്യാപകമായി കണ്ടിരുന്നു. ചില സ്ഥലങ്ങളില്‍ പെണ്‍കുട്ടികളെ ചെമ്മീന്‍ കമ്പനിയില്‍ പറഞ്ഞു വിടുക, തുണി മില്ലുകളില്‍ പണിയെടുപ്പിക്കുക തുടങ്ങിയ പ്രവണതകളില്‍ പെട്ട്‌ ലൈംഗിക ചൂക്ഷണത്തിന്‌ കുട്ടികള്‍ ഇരയാകുന്നുണ്ട്‌.

2012ല്‍ തമിഴ്‌നാടിലെ മുന്‍മന്ത്രിയുടെ വീട്ടില്‍ വേലക്കായി എത്തിയ സത്യ എന്ന പതിമൂന്നുകാരി ദാരുണമായി ബലാത്സംഗത്തിന്‌ ഇരയായി കൊല്ലപ്പെട്ടിരുന്നു. ഇടുക്കി ജില്ലയെ പിടിച്ചു കുലുക്കിയ സംഭവമായിരുന്നു
ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ ചെറിയ കുട്ടികളെ ലൈംഗിക ചൂക്ഷണത്തിന്‌ ഇരയാക്കുവാനും അവരെ ദുര്‍വിനയോദം ചെയ്യുവാനും സാധ്യത കൂടുതലാണ്‌. അതിനാല്‍ ബാലവേലയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഏതു പ്രവര്‍ത്തനത്തെയും നാം തടഞ്ഞേമതിയാവും.

കുമളിയെ സമീപ പ്രദ്ദേശങ്ങളില്‍ എവിടെയെങ്കിലുമാണ്‌ ഈ കുട്ടി ജോലി ചെയ്യുന്നതെങ്കില്‍ കണ്ടെത്തുവാനുള്ള ഞങ്ങളുടെ ശ്രമം തുടരുകയാണ്‌. ഈ കുട്ടിയെയും കുടുംബത്തെയും സഹായിക്കുവാന്‍ സുമനസുകളായി ധാരാളം പേര്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്‌. ഈ പോസ്‌റ്റിട്ടയാള്‍ സ്ഥലത്തിന്റെ കൃത്യമായ പേരോ കടയുടെ പേരോ വെളിപ്പെടുത്താതെ പാതിവിവരങ്ങളാണ്‌ നല്‌കിയിരിക്കുന്നത്‌. സഹതാപമല്ല സമൂഹത്തിന്‌ ആവശ്യം, കൃത്യമായ ഇടപെടലുകളാണ്‌.
ഈ പോസ്‌റ്റില്‍ കാണുന്ന ഈ കുട്ടിയെക്കുറിച്ച്‌ കൃത്യമായ ന്തെങ്കിലും വിവരങ്ങള്‍ അറിയാവുന്നവര്‍ താഴെ പറയുന്ന നമ്പരില്‍ ബന്ധപ്പെടുക 9744743374
താഴെ കാണുന്നതാണ്‌ ഫെയ്‌സ്‌ബുക്കില്‍ പ്രചരിക്കുന്ന പോസ്‌റ്റ്‌
 

 
ഈ കുട്ടിയെ ക്കുറിച്ചറിയാവുന്നവര്‍ ദയവായി മേല്‍വിലാസമോ ഫോണ്‍ നമ്പറോ തന്നു സഹായിക്കാന്‍ അഭ്യര്തിക്കുന്നൂ എന്തുസഹായം വേണമെങ്കിലും ചെയ്യാന്‍ ഞാന്‍ തയാറാണ് ,അതോടൊപ്പം ദുരിതം പേറുന്ന നിഷ്കളന്കനായ ഈ ബാലനെ സഹായിക്കാന്‍ സന്മനസുള്ളവര്‍ മുന്നോട്ടു വരണമെന്നും വിനീതമായി അഭ്യര്തിക്കുന്നൂ 

കുമളിയിലേക്കുള്ള യാത്രപോയി മടങ്ങിവരവേ ... നാടന്‍ഭക്ഷണം ലഭിക്കുന്ന ഒരു ഹോട്ടലില്‍ ഉച്ചഭക്ഷണം കഴിക്കാനായി കയറി . ഞങ്ങളുടെ ഇരിപ്പിടത്തിനടുത്തായി മധ്യവയസ്കനായ, കാഴ്ചയില്‍ മാന്യനെന്ന് തോന്നിക്കുന്ന ഒരു മനുഷ്യനും കുറച്ചു ആഡംബര പ്രീയയായ അദേഹത്തിന്‍റെ ഭാര്യയും ഭക്ഷണം കഴിച്ചുകഴിഞ്ഞ് ബില്ലിനായി കാത്തിരിക്കുകയാണ് . അത്യാവശ്യം തിരക്കുള്ള സമയമായിരുന്നു അപ്പോള്‍ ഹോട്ടലില്‍ . പാത്രങ്ങളും എച്ചിലും എടുക്കാനായി എവിടെയെത്തിയെ പയ്യന് കഷ്ടിച്ച് പത്തുവയസ്സ് മാത്രമേ പ്രായമുണ്ടാകൂ. ആ കുട്ടിയുടെ കൈ അബദ്ധത്തില്‍ തട്ടി വെള്ളമിരുന്ന ഗ്ലാസ്സ് ആ സ്ത്രീയുടെ ശരീരത്തിലേക്ക് ചരിഞ്ഞു . പിന്നെ അവിടെ നടന്നതെല്ലാം സംസ്കാരത്തിന് നിരക്കാത്ത പദപ്രയോഗങ്ങളും അഹങ്കാരത്തിന്‍റെ ചാടി പൊടിക്കലുമായിരുന്നു .ദേഷ്യത്താല്‍ ഉറഞ്ഞുതുള്ളിയ ആ സ്ത്രീ മനുഷ്യകുഞ്ഞാണതെന്നോ , പത്തുവയസ്സിനടുത്ത് മാത്രമേ ആ കുട്ടിക്ക് പ്രായമുള്ളൂ എന്ന പരിഗണന നല്കിയില്ലായെന്ന് മാത്രമല്ല ബാലവേലയുടെ നിയമത്തിന്‍റെ പിന്‍ബലത്തില്‍ ഹോട്ടല്‍ ഉടമയേയും ഭീഷണികലര്‍ന്ന സ്വരത്തില്‍ വെല്ലുവിളിച്ചു . അമ്മേ ക്ഷമിക്കൂ ... അറിയാതെ പറ്റിപോയതാ ... എന്നാ പയ്യന്‍ നിസ്സഹായതയോടെ നിറകണ്ണുകളുമായി തൊഴുകൈയ്യോടെ യാചിച്ചിട്ടും കലിയടങ്ങാതെ ആ സ്ത്രീ പുലമ്പിക്കൊണ്ട് അവിടെ നിന്നും ഇറങ്ങിപോയി . നിവൃത്തിക്കേട്‌ കൊണ്ട് എച്ചില്‍ പാത്രമെടുക്കാന്‍ വരുന്നവരുടെ മെക്കിട്ടുകയറിയ ചാരിതാര്‍ത്ഥ്യമായിരുന്നു ആ അഹങ്കാരത്തിന്‍റെ മാംസപിണ്ഡത്തിന് !!! ഭക്ഷണം കഴിച്ചു ബില്ലടക്കാന്‍ കാശ് കൌണ്ടറില്‍ ചെന്നപ്പോള്‍ ഹോട്ടല്‍ ഉടമ പറയുകയാണ്‌ ... ബാലവേല തെറ്റാണ് എന്നറിയാം .. പക്ഷേ അവന്‍റെ അവസ്ഥയില്‍ മനംനൊന്താണ് ആ കുട്ടിയെ ഇവിടെ ജോലിക്ക് നിറുത്തിയിരിക്കുന്നത്‌ അല്ലാതെ ആ സ്ത്രീ പറയുംപോലെ അവനെ ഇവിടെ ജോലിക്ക് നിറുത്തിയിരിക്കുന്നത്‌ എനിക്ക് സമ്പാദിച്ചു കൂട്ടാനല്ല . അവന്‍റെ അച്ഛന്‍ അപകടത്തില്‍പ്പെട്ട് കിടപ്പാണ് .. അമ്മക്ക് ആസ്മയുടെ അടക്കം പല അസുഖങ്ങളും പത്രണ്ട് വയസ്സുള്ള ഒരു ചേച്ചിയും ഉണ്ട് അവന് . അവരുടെ വിശപ്പ്‌ മാറണമെങ്കില്‍ ഈ പയ്യന്‍ ജോലി ചെയ്തേ മതിയാകൂ . വലിയ നിയമം പറയുന്ന ഒരു ഏമാന്മാരും കാണില്ല ഒരു കൈ സഹായത്തിന് ആ കുട്ടിക്ക് !! ശരിയാണ് സ്വന്തം കുടുബത്തിന്‍റെ വിശപ്പുമാറ്റാന്‍ സ്വന്തം ബാല്യം വലിച്ചെറിയാന്‍ വിധിക്കപ്പെട്ടവന്‍ .നിസ്സഹായമാക്കപ്പെട്ട ബാല്യങ്ങളെ പരിഹസിച്ച് ആനന്ദം കണ്ടെത്തുന്നവരെ നിങ്ങള്‍ അറിയുക ... അവരുടെ കണ്ണില്‍ പൊടിയുന്ന ഒരു തുള്ളി കണ്ണുനീര്‍ മതി നിങ്ങളുടെ സകല സൗഭാഗ്യങ്ങളും ഒലിച്ചുപോകാന്‍ . നിയമം മൂലം ബാലവേല നിരോധിക്കുന്ന ഭരണകൂടങ്ങളേ നിങ്ങള്‍ക്ക് കഴിയുമോ ...? പട്ടിണി നിരോധിക്കാന്‍ ...? വിശപ്പിന്‍റെ വരവിനെ നിയമം മൂലം നിരോധിക്കുവാന്‍ ...? അസുഖങ്ങളെ നിരോധിക്കാന്‍ നിങ്ങളുടെ നിയമങ്ങള്‍ക്ക് ത്രാണിയുണ്ടോ ...? തങ്ങളേക്കാള്‍ അശക്തരായ മനുഷ്യജീവനുകളെ ചവിട്ടിമെതിക്കാന്‍ ചിന്തകൊണ്ടും പ്രവൃത്തികൊണ്ടും തയ്യാറെടുക്കുന്ന നിങ്ങളുടെ ഇപ്പോഴത്തെ ശാന്തത വരാനിരിക്കുന്ന കൊടുംക്കാറ്റിന് മുന്നോടി മാത്രമാണെന്ന് ഓര്‍ക്കുക