Breaking News

Trending right now:
Description
 
Dec 25, 2013

ബെനഡിക്ട്‌ മാര്‍പാപ്പയ്‌ക്ക്‌ ക്രിസ്‌മസ്‌ ആശംസകളുമായി ഫ്രാന്‍സിസ്‌ മാര്‍പാപ്പ

image പോപ്‌ ഫ്രാന്‍സിസ്‌ ക്രിസ്‌മസ്‌ ആശംസകളുമായി പോപ്‌ എമരിറ്റസ്‌ ബെനഡിക്ട്‌ പതിനാറാമനുമായി കൂടിക്കാഴ്‌ച നടത്തി. കഴിഞ്ഞ ഫെബ്രുവരിയില്‍ സ്ഥാനത്യാഗം നടത്തിയതിനുശേഷം ഇത്‌ നാലാമത്‌ തവണയാണ്‌ പോപ്‌ എമരിറ്റസ്‌ പൊതുമാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്‌. എണ്‍പത്താറു വയസായ ബെനഡിക്ട്‌ മാര്‍പാപ്പ കഴിഞ്ഞ അറുന്നൂറുവര്‍ഷത്തിനിടയില്‍ സ്ഥാനത്യാഗം ചെയ്യുന്ന ആദ്യ മാര്‍പാപ്പയായിരുന്നു.

കൂടിക്കണ്ടതില്‍ ഏറെ സന്തോഷമുണ്ടെന്ന്‌ ഫ്രാന്‍സിസ്‌ മാര്‍പാപ്പയ്‌ക്ക്‌ ആശംസകള്‍ നേര്‍ന്ന്‌ ബെനഡിക്ട്‌ മാര്‍പാപ്പ പറഞ്ഞു.