Breaking News

Trending right now:
Description
 
Dec 25, 2013

ളള്ളിലിരുപ്പ്‌ വെളിപ്പെടുത്തുന്ന സ്വെറ്റര്‍ വരുന്നു

image ളള്ളിലിരുപ്പ്‌ എന്താണെന്നു വെളിപ്പെടുത്തുന്ന ഹൈടെക്‌ സ്വെറ്റര്‍ വരുന്നു. സ്വെറ്റര്‍ ധരിക്കുന്ന ആളുടെ മൂഡ്‌ അനുസരിച്ച്‌ നിറം മാറുന്ന കോളറുകളാണ്‌ ഈ സ്വെറ്ററിന്റെ സവിശേഷത. സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്‍സോറി കമ്പനിയാണ്‌ ഈ സ്വെറ്റര്‍ രൂപകല്‍പന ചെയ്‌തത്‌. നുണപരിശോധനയ്‌ക്ക്‌ ഉപയോഗിക്കുന്ന ലൈ ഡിറ്റക്ടര്‍ ഉപകരണങ്ങളില്‍ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയാണ്‌ ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്‌. കൈകളില്‍ ഘടിപ്പിച്ച സെന്‍സറുകള്‍ വികാരങ്ങളെ പിടിച്ചെടുക്കുകയും പിന്നീടിത്‌ കോളറിലേക്ക്‌ കൈമാറുകയുമാണ്‌ ചെയ്യുക. മനസിലെ വികാരങ്ങളനുസരിച്ച്‌ കോളറിന്റെ നിറം മാറിക്കൊണ്ടിരിക്കും. കോളര്‍ പച്ചനിറമാണ്‌ കാണിക്കുന്നതെങ്കില്‍ പ്രസന്നതയെയാണ്‌ സൂചിപ്പിക്കുന്നത്‌. നീലനിറം ശാന്തമായ അവസ്ഥയേയും പര്‍പ്പിള്‍ ആകാംക്ഷയേയും ചുവപ്പ്‌ പ്രണയത്തേയും മഞ്ഞ നിര്‍വൃതിയെയും സൂചിപ്പിക്കുന്നു.