Breaking News

Trending right now:
Description
 
Dec 25, 2013

ഗര്‍ഭാശയ കാന്‍സറിനെ വാക്‌സിനേഷനിലൂടെ പ്രതിരോധിക്കാം

image ഗര്‍ഭാശയ കാന്‍സറിനെ വാക്‌സിനേഷനിലൂടെ പ്രതിരോധിക്കാനാകുമെന്നു ലോകാരോഗ്യ സംഘടനയുടെ കാന്‍സര്‍ ഗവേഷണ വിഭാഗം തലവന്‍ ഡോ. ആര്‍. ശങ്കരനാരായണന്‍. പാശ്ചാത്യരാജ്യങ്ങള്‍ ഉള്‍പ്പെടെ മിക്ക ലോകരാജ്യങ്ങളും ഗര്‍ഭാശയ കാന്‍സര്‍ പ്രതിരോധിക്കുന്നതിനായി ഇമ്യൂണൈസേഷന്‍ പരിപാടി നടപ്പാക്കിയിട്ടുണ്ട്‌. എന്നാല്‍ ഇന്ത്യ ഇപ്പോഴും ഇത്തരം മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നതു ഖേദകരമാണ്‌. പാശ്ചാത്യ രാജ്യങ്ങള്‍ പിന്തുടരുന്ന വാക്‌സിനേഷന്‍ രീതി ഇന്ത്യയിലും നടപ്പാക്കണം. എല്ലാ പെണ്‍കുട്ടികള്‍ക്കും 11-ാം വയസിലോ അതിനു മുമ്പോ എച്ച്‌പിവി വാക്‌സിനന്‍ നല്‍കുന്നതു വഴി ഒരു തലമുറയെ തന്നെ ഗര്‍ഭാശയ കാന്‍സറില്‍ നിന്നും രക്ഷപ്പെടുത്താനാകുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ നഗരസഭയും മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ കാന്‍സര്‍ പരിശോധനാ ക്യാമ്പില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഡോ. ശങ്കരനാരായണന്‍. ലോകരാഗ്യ സംഘടനയുടെ കണക്കു പ്രകാരം പ്രതിവര്‍ഷം ആറു ലക്ഷം പേരില്‍ ഗര്‍ഭാശയ കാന്‍സര്‍ റിപ്പോര്‍ട്ടു ചെയ്യുന്നുണ്ട്‌. ഇതിന്റെ 20 ശതമാനവും ഇന്ത്യയില്‍ നിന്നാണ്‌. 30 നും 59നും ഇടയില്‍ പ്രായമുള്ള വിവാഹിതരായ മുഴുവന്‍ സ്‌ത്രീകളും മൂന്നു വര്‍ഷത്തില്‍ ഒരിക്കല്‍ പരിശോധന നടത്തണം. ആദ്യഘട്ടത്തില്‍ തന്നെ രോഗം കണ്ടെത്തിയാല്‍ ചികിത്സിച്ചു ഭേദമാക്കാന്‍ എളുപ്പമാണെന്നും അദ്ദേഹം പറഞ്ഞു.