Breaking News

Trending right now:
Description
 
Dec 24, 2013

കൊളോണ്‍ കേരളസമാജം മുപ്പതാം വാര്‍ഷിക ജൂബിലി സ്‌മരണിക പുറത്തിറക്കി

image കൊളോണിലെ മലയാളികള്‍ മുപ്പതുവര്‍ഷം മുമ്പ്‌ രൂപം നല്‌കിയ കേരള സമാജത്തിന്റെ ജൂബിലി സ്‌മരണിക പുറത്തിറക്കി. ഡോ. ജോര്‍ജ്‌ ഓണക്കൂര്‍ ചീഫ്‌ എഡിറ്ററായി ജോസ്‌ പുതുശേരി, ഡേവിസ്‌ വടക്കുംചേരി, ഷീബ കല്ലറയ്‌ക്കല്‍, പോള്‍ ചിറയത്ത്‌, ബേബിച്ചന്‍ കലേത്തേമുറിയില്‍, ജോസ്‌ കുമ്പിളുവേലില്‍, സെബാസ്റ്റ്യന്‍ കോയിക്കര എന്നിവരടങ്ങിയ പത്രാധിപസമിതിയാണ്‌ സ്‌മരണിക രൂപപ്പെടുത്തിയത്‌. ജര്‍മ്മനിയില്‍ ഏറ്റവുമധികം മലയാളികള്‍ അധിവസിക്കുന്ന സ്ഥലമായ കൊളോണില്‍ 1983 മെയ്‌ എട്ടിനാണ്‌ കേരള സമാജത്തിന്‌ തുടക്കമിട്ടത്‌. ജേക്കബ്‌ ഫ്രാന്‍സിസ്‌ കണ്‍വീനറായ സമിതിയാണ്‌ സമാജത്തിന്‌ രൂപരേഖ നല്‌കിയത്‌. ഇരുപത്തഞ്ചുപേര്‍ മാത്രമായിരുന്നു ആദ്യത്തെ അംഗങ്ങള്‍. എ. സ്റ്റാലിന്‍ പ്രസിഡന്റും ലീന ഫെര്‍ണാണ്ടസ്‌ ജനറല്‍ സെക്രട്ടറിയുമായി ആദ്യ ഭരണസമിതി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന്‌ നൂറ്റിയറുപതിലധികം പേര്‍ അംഗങ്ങളാണ്‌.