Breaking News

Trending right now:
Description
 
Dec 24, 2013

മോഡിയുടെ നിര്‍ദ്ദേശപ്രകാരം ബാംഗളൂര്‍ സ്വദേശി യുവതിയുടെ ഫോണ്‍ ചോര്‍ത്തിയതിന്‌ തെളിവുകള്‍

image ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ നിര്‍ദ്ദേശപ്രകാരം ബാംഗളൂര്‍ സ്വദേശിയായ യുവതിയെ നിരീക്ഷിച്ചുവെന്നതിന്‌ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. ഇതു സംബന്ധിച്ച്‌ 40 ടേപ്പുകള്‍ പുറത്തുവിട്ടത്‌ ഒരു വെബ്‌സൈറ്റാണ്‌. മോഡിയുടെ നിര്‍ദ്ദേശം അനുസരിച്ച്‌ ആഭ്യന്തരമന്ത്രി അമിത്‌ ഷാ നിരീക്ഷണം നടത്താന്‍ പോലീസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ നിര്‍ദ്ദേശം നല്‌കിയെന്നതിന്റെ തെളിവുകളായാണ്‌ ഗുലെയ്‌ല്‍ ഡോട്ട്‌കോം എന്ന വെബ്‌സൈറ്റ്‌ പുറത്തുവന്നിരിക്കുന്നത്‌.

ഗുജറാത്തിലെ ജോയിന്റെ കമ്മീഷണര്‍ എ.കെ. സിംഗുമായി സംസാരിക്കുന്നതിന്റെ ശബ്ദരേഖയും പുറത്തുവിട്ടിട്ടുണ്ട്‌. സീനിയര്‍ ടെലികോം ഉദ്യോഗസ്ഥര്‍ ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ്‌ വിവരം.

മോഡിയും പെണ്‍കുട്ടിയും ഒരു പൊതു പരിപാടിക്കിടെ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തായിട്ടുണ്ട്‌.