Breaking News

Trending right now:
Description
 
Dec 24, 2013

ബ്രിട്ടീഷ്‌ കമ്പനി ടെസ്‌കോ ഇന്ത്യയില്‍ ഷോറൂമുകള്‍ തുറക്കും

image ബ്രിട്ടീഷ്‌ മള്‍ട്ടി ബ്രാന്‍ഡ്‌ കമ്പനിയായ ടെസ്‌കോ ഇന്ത്യയില്‍ ഷോറൂമുകള്‍ തുറക്കാന്‍ ഒരുങ്ങുന്നു. ടാറ്റയുമായി ചേര്‍ന്ന്‌ 1.1 കോടി ഡോളറിന്റെ നിക്ഷേപമിറക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌. ടാറ്റയുടെ ഉടമസ്ഥതയിലുള്ള ട്രെന്റ്‌ എന്ന സംരംഭവുമായി ചേര്‍ന്ന്‌ തുല്യ പങ്കാളിത്തമുള്ള പുതിയ കമ്പനി്‌ക്കു രൂപം നല്‍കും. ആദ്യ ഘട്ടത്തില്‍ ബാംഗളൂര്‍, മഹാരാഷ്‌ട്രയിലെ കോലാപുര്‍ എന്നിവടങ്ങളില്‍ ഷോറൂമുകള്‍ തുറക്കും. മള്‍ട്ടി ബ്രാന്‍ഡ്‌ രംഗത്ത്‌ 51% വിദേശനിക്ഷേപം അനുവദിച്ച ശേഷം ആദ്യമായി ലഭിക്കുന്ന അപേക്ഷയാണിത്‌. ഓരോസാമ്പത്തിക വര്‍ഷവും 14 വിഭാഗങ്ങളിലായി അഞ്ചു ഷോറൂമുകള്‍ വീതം തുറക്കാനാണ്‌ ടെസ്‌കോ ഉദ്ദേശിക്കുന്നത്‌. ചായ, കാപ്പി, പച്ചക്കറി, പഴവര്‍ഗങ്ങള്‍, മാംസം, മീന്‍, പാലുത്‌പന്നങ്ങള്‍, വൈന്‍, മദ്യം, വസ്‌ത്രം, പാദരക്ഷകള്‍, ഫര്‍ണിച്ചര്‍, ഇലക്‌ട്രോണിക്‌സ്‌, സ്വര്‍ണാഭരണം, പുസ്‌തകം തുടങ്ങിയ വിഭാഗങ്ങളിലാണ്‌ വെവ്വേറെ ഷോറൂമുകള്‍ തുടങ്ങുക. ചൈന, ദക്ഷിണ കൊറിയ, തായ്‌ലന്‍ഡ്‌, മലേഷ്യ, പോളണ്ട്‌, ഹംഗറി, അയര്‍ലന്‍ഡ്‌, സ്ലോവാക്യ, ചെക്ക്‌, തുര്‍ക്കി എന്നിവിടങ്ങളില്‍ ടെസ്‌കോ ഷോറൂമുകളുണ്ട്‌.