Breaking News

Trending right now:
Description
 
Dec 24, 2013

ആശങ്കകളും ആകുലതകളും മറച്ചുവയ്‌ക്കാതെ ഇഗ്നേഷ്യസ്‌ സഖാ പ്രഥമന്‍ ബാവായുടെ ക്രിസ്‌മസ്‌ സന്ദേശം

image സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ആശംസകള്‍ നേരുന്ന പുതുവര്‍ഷത്തിലും പ്രവാസത്തിന്റെ ആകുലതകള്‍ പങ്കുവയ്‌ക്കുകയാണ്‌ ആഗോള സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയുടെ തലവന്‍ ഇഗ്നേഷ്യസ്‌ സഖാ പ്രഥമന്‍ ബാവ ഇക്കുറി ക്രിസ്‌മസ്‌, പുതുവത്സര സന്ദേശത്തില്‍.

ലോകം മുഴുവന്‍ മുറിവേല്‍ക്കപ്പെടുന്നവരോടുള്ള ആകുലതകളും വേദനയും നിറഞ്ഞ ഹൃദയത്തോടെ ക്രിസ്‌മസ്‌ ആശംസകള്‍ നേരുകയാണെന്ന്‌ ബാവാ സന്ദേശത്തില്‍ പറയുന്നു. പേരിനും പ്രശസ്‌തിക്കും പണത്തിനും അധികാരത്തിനുംവേണ്ടിയുള്ള പരക്കംപാച്ചില്‍ പൈശാചികമാണെന്ന്‌ ബാവാ ചൂണ്ടിക്കാട്ടി. സിറിയയിലെ സഹോദരങ്ങള്‍ പേടിച്ചരണ്ട്‌ ഏതു നിമിഷവും മരണത്തെ പ്രതീക്ഷിച്ച്‌ കഴിയുമ്പോള്‍ ഇക്കാര്യം നാം തിരിച്ചറിയണം. നിഷ്‌കളങ്കരായ കുട്ടികള്‍ അടക്കം ആയിരക്കണക്കിന്‌ പേര്‍ സിറിയയില്‍ തീവ്രവാദത്തിന്റെ ഇരകളായി കൊല്ലപ്പെടുകയാണ്‌.

ആര്‍ച്ച്‌ബിഷപ്പുമാരായ മോര്‍ ഗ്രിഗോറിയോസ്‌ യോഹന്ന ഇബ്രാഹിം, മോര്‍ പൗലോസ്‌ യസ്‌ഗി എന്നിവരെ കഴിഞ്ഞ ഏപ്രിലില്‍ തട്ടിക്കൊണ്ടുപോയതിനുശേഷം ഇതുവരെയും കാര്യമായ വിവരമൊന്നുമില്ല. മാലൂലയിലെ പന്ത്രണ്ട്‌ കന്യാസ്‌്‌ത്രീകളെയും തട്ടിക്കൊണ്ടുപോയിരിക്കുന്നു. ഇങ്ങനെയൊരു അവസരത്തില്‍ സന്തോഷത്തോടെ എങ്ങനെ ക്രിസ്‌മസും പുതുവത്സരവും ആഘോഷിക്കാന്‍ കഴിയും? ലോകത്തിന്റെ ആഘോഷങ്ങളില്‍ നമുക്ക്‌ എങ്ങനെ മുഴുകിയിരിക്കാന്‍ കഴിയും? ബാവാ ചോദിക്കുന്നു