Breaking News

Trending right now:
Description
 
Dec 24, 2013

ഏയ്‌സറിന്റെ ഐക്കോണിയ ഡബ്ല്യൂ 4 ടാബ്‌ലറ്റ്‌ വിപണിയില്‍

image കൊച്ചി: രാജ്യത്തെ പ്രമുഖ പി സി നിര്‍മാതാക്കളായ ഏയ്‌സര്‍ ഇന്ത്യ തങ്ങളുടെ ഏറ്റവും പുതിയ ടാബ്‌ലറ്റ്‌ വിപണിയിലെത്തിച്ചു. 20.32 സെന്റിമീറ്റര്‍ വലിപ്പമുള്ള ഐക്കോണിയ ഡബ്ല്യൂ ഫോര്‍ ടാബ്‌ലറ്റ്‌ നിരവധി സവിശേഷതകളോടെയാണ്‌ അവതരിപ്പിച്ചിട്ടുള്ളത്‌. കൂടുതല്‍ വ്യക്തതയും മിഴിവുമുള്ള ടാബ്‌ലറ്റില്‍ വിന്‍ഡോസ്‌ 8.1, നാലാം തലമുറയിലെ ഇന്റെല്‍ ആറ്റം പ്രോസസറുകളാണ്‌ സ്ഥാപിച്ചിട്ടുള്ളത്‌. അതിവേഗ പ്രവര്‍ത്തനത്തിന്‌ ഇത്‌ സഹായിക്കുന്നു. വെബ്‌ ബ്രൗസിങ്ങിന്‌ പത്തുമണിക്കൂര്‍ വരെയും വീഡിയോ പ്ലേബാക്കിന്‌ എട്ടുമണിക്കൂര്‍ വരെയും ബാറ്ററി ലൈഫ്‌ ലഭിക്കും. ഒരു കയ്യിലൊതുങ്ങുന്ന തരത്തിലുള്ള ഒതുക്കവും സുഗമമായി കാണാനുള്ള വലിപ്പവും ഇത്‌ ഒരുപോലെ ലഭ്യമാക്കുന്നു. ഭാരം 415 ഗ്രാം മാത്രമേയുള്ളൂ. കനമോ 10.75 മില്ലി മീറ്ററും.

ഇന്റര്‍നെറ്റ്‌ കണക്‌്‌ഷന്‍ നിലനിര്‍ത്തിക്കൊണ്ട്‌ സ്‌ക്രീന്‍ ഓഫാണെങ്കിലും ഡാറ്റകളും ആപ്ലിക്കേഷനുകളും ഏതുനേരവും റിഫ്രെഷ്‌ ചെയ്യാനും അപ്‌ടുഡേറ്റ്‌ ആക്കാനുമുള്ള ഇന്‍സ്റ്റന്റ്‌ ഗോ പോലുള്ള വിന്‍ഡോസ്‌ 8.1-ന്റെ എല്ലാ സവിശേഷതകളും ഇതിലുണ്ട്‌. ഏസര്‍ ക്രഞ്ച്‌ കീബോര്‍ഡും ഏസര്‍ ക്രഞ്ച്‌ കവറുമാണ്‌ ഇതിന്റെ മറ്റു പ്രത്യേകതകള്‍. 32 ജിബിയുടേതിന്‌ 24999 രൂപയും 64 ജിബിക്ക്‌ 26999 രൂപയുമാണ്‌ വില. ക്രോമ, റിലയന്‍സ്‌ ഡിജിറ്റല്‍ ഔട്ട്‌ലെറ്റുകളില്‍ ഇവ ലഭ്യമാണ്‌. അല്ലെങ്കില്‍ ഫ്‌ളിപ്പ്‌കാര്‍ട്ടിലൂടെ ഓണ്‍ലൈനായും വാങ്ങാം.