Breaking News

Trending right now:
Description
 
Oct 26, 2012

സ്വകാര്യ നേഴ്‌സിങ്ങ്‌ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ദേശീയ തലത്തില്‍ നിയമം കൊണ്ടുവരണം: ടി.എന്‍ സീമ

image ഡല്‍ഹി: രാജ്യത്ത്‌ സ്‌ത്രീകള്‍ ജോലി ചെയ്യുന്ന പ്രധാന മേഖലയാണ്‌ നേഴ്‌സിങ്ങ്‌ മേഖല. അവിടെ തൊഴില്‍ ചെയ്യുന്ന നേഴ്‌സുമാര്‍ സ്ഥിരമായി ഒരു ഹോസ്‌പിറ്റലിലും ജോലി ചെയ്യുന്നില്ല എന്ന കാരണത്താല്‍ സ്വകാര്യ മാനേജ്‌മെന്റ്‌ ഇവിടെ പണിയെടുക്കുന്ന നേഴ്‌സുമാരോട്‌ തികച്ചും അനീതിപരമായാണ്‌ പെരുമാറുന്നതെന്ന്‌ ടിഎന്‍ സീമ എംപി.

ബലരാമന്‍ കമിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതിനു പുറമേ അസംഘടിത മേഖലയിലെ നേഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ദേശീയ തലത്തില്‍ ഒരു നിയമം കൊണ്ടുവരണം. എങ്കില്‍ മാത്രമേ ഇവിടുത്തെ പ്രശ്‌നങ്ങള്‍ക്ക്‌ ഒരു ശാശ്വതമായ പരിഹാരം കണ്ടെത്തുവാന്‍ കഴിയൂ. ഇന്ന്‌ സംഘടനാ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരായി മാനേജ്‌മെന്റ്‌ സ്വീകരിക്കുന്ന നിലപാടുകള്‍ തികച്ചും അപലപനീയമാണ്‌. ഒന്നരമാസം പിന്നിട്ട മദര്‍ സമരവും കോതമംഗലത്തെ സമരവും വിവിധ മാനേജ്‌മെന്റുകളുടെ ധാര്‍ഷ്ട്യത്തിന്‌ ഉത്തമ ഉദാഹരണമാണ്‌. സേവന വേതന വ്യവസ്ഥകളില്‍ കാതലായ മാറ്റം വരുത്തുവാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടലുകള്‍ അനിവാര്യമാണെന്നും രാജ്യസഭാ എംപി ടിഎന്‍ സീമ പറഞ്ഞു.