Breaking News

Trending right now:
Description
 
Dec 23, 2013

ക്രിസ്‌മസ്‌ രുചികരമാക്കുവാന്‍ കോഴിയും പിടിയും വൈനും

Aami
image കള്ളപ്പവും കോഴി കറിയുമാണ്‌ മധ്യകേരളത്തിലെ ക്രിസ്‌മസ്‌ പ്രാതല്‍. കുട്ടനാട്ടുകാര്‍ താറാവുകറിയും ഇടുക്കി, വയനാട്‌ കണ്ണൂര്‍ തുടങ്ങിയ ജില്ലയിലെ കുടിയേറ്റ കര്‍ഷകര്‍ പന്നിയിറച്ചിയുമാണ്‌ കള്ളപ്പത്തിന്റെ കറികളായി ഉപയോഗിക്കുന്നത്‌. കള്ളപ്പവും പാലപ്പവും നിത്യസംഭവമായതുകൊണ്ട്‌ ഒരു വ്യത്യസ്‌ത വിഭവം ഒന്നു പരീക്ഷിച്ചാലോ?

പത്തനംതിട്ട, എറണാകുളം പാല തുടങ്ങിയ പ്രദ്ദേശത്തെ ക്രിസ്‌ത്യാനികളുടെ പരമ്പരാഗത ഇഷ്ടവിഭവമായ പിടിയാണ്‌ വിഭവം. എന്നാല്‍ ഇത്തിരി വ്യത്യാസമുണ്ട്‌. വ്യത്യസ്‌തവും രുചികരവുമായ കോഴിപിടിയാണ്‌ ഇത്തവണത്തെ ക്രിസ്‌മസ്‌ വിഭവം.

ചേരുവകള്‍
അരിപ്പൊടി- 1 കിലോ
തേങ്ങ- രണ്ടെണ്ണം
വെളുത്തുള്ളി- നാല്‌ എണ്ണം
ജീരകം
ചെറിയ ഉള്ളി
ഉപ്പ്‌
വെള്ളം
കോഴി- 2 കിലോ
മഞ്ഞള്‍പ്പൊടി
ഗരം മസാല പൊടി
മല്ലിപ്പൊടി
മുളകു പൊടി
ഉപ്പ്‌

പുട്ടിന്‌ പാകത്തിനുള്ള അരിപ്പൊടിയാണ്‌ പിടിക്കു വേണ്ടത്‌. അരിപ്പൊടിയും ചുരണ്ടിയ തേങ്ങയും ചേര്‍ത്തിളക്കി അരമണിക്കൂര്‍ വയ്‌ക്കുക. അടുപ്പില്‍ ഉരുളി വെച്ച്‌ ചൂടാക്കി അതിലേക്ക്‌ മിക്‌സ്‌ ചെയ്‌തു വച്ചിരിക്കുന്ന അരിപ്പൊടി- തേങ്ങാ മിശ്രിതം വറുത്തെടുക്കുക. ചെറിയ തീയില്‍ അരമണിക്കൂര്‍ തുടര്‍ച്ചയായി ഇളക്കി വേണം വറുത്തെടുക്കാന്‍. വെളുത്തുള്ളി ചെറിയ ജീരകം ചെറിയ ഉള്ളി എന്നിവ അരച്ചെടുത്ത്‌ അരിപ്പൊടിയില്‍ ചേര്‍ക്കുക. നന്നായി വെട്ടി തിളച്ച വെള്ളം ഒഴിച്ച്‌ പാകത്തിന്‌ ഉപ്പും ചേര്‍ത്ത്‌ കുഴയ്‌ക്കുക. നന്നായി കുഴച്ചെടുത്ത അരിപ്പൊടി ചെറിയ ഉരുളകളാക്കുക.

കോഴിയിറച്ചി കഴുകി വൃത്തിയാക്കി മുളകുപൊടി , മല്ലിപൊടി മഞ്ഞള്‍പൊടി ഗരം മസാല പൊടി, ഉപ്പ്‌ എന്നിവ ചേര്‍ത്തു ഇളക്കി ചീനച്ചട്ടിയില്‍ ചെറു തീയില്‍ ഇട്ടു അടച്ചു വെച്ചു വേവിക്കുക. ഇറച്ചിയിലേക്ക്‌ വേറെ വെള്ളം ഒഴിക്കേണ്ടതില്ല. ഇറച്ചിവെന്തതിനു ശേഷം വെളുത്തുള്ളി, ജീരകം, ഉള്ളി എന്നിവ ചേര്‍ത്തരച്ച തേങ്ങ കോഴിക്കറിയിലേക്ക്‌ ഒഴിക്കുക. ഒരു ലിറ്റര്‍ തേങ്ങാപ്പാലും ഈ കോഴിക്കൂട്ടിലേക്ക്‌ ഒഴിക്കണം. ഉരുളകളാക്കി വച്ചിരിക്കുന്ന പിടി ഈ ഇറച്ചിക്കറിയിലേക്ക്‌ പത്തു മിനിട്ട്‌ വേവിക്കുക.

കോഴിക്കറിയുടെയും തേങ്ങാപ്പാലിന്റെയും പിടിയുടെയും എല്ലാംകൂടി ചേര്‍ന്ന രുചി തികച്ചും വ്യത്യസ്‌തമായ അനുഭവമാകും. 


വൈന്‍ 

മുന്തിരി-ഒരു കിലോ
പഞ്ചസാര -ഒരു കിലോ
വെള്ളം -രണ്ടു ലിറ്റര്‍
ഗ്രാമ്പു -5 ഗ്രം
കറുവപ്പട്ട -5 ഗ്രം
ഏലയ്‌ക്‌-5 ഗ്രം
ഗോതമ്പു ഒരു കിഴി
വാനില എസന്‍സ്‌

മുന്തിരി വ്യത്തിയായി കഴുകി ഭരണിയില്‍ ഇടുക. പഞ്ചസാര അതിലേക്ക്‌ ഇടുക. ഗ്രാമ്പു, ഏലക്ക്‌, കറുനപ്പട്ട എന്നിവയും ചേര്‍ത്തിളക്കുക അതിലേക്ക്‌ ഗോതമ്പു കിഴി ഇട്ടു ഇളക്കുക. മൂന്നു തുള്ളി വാനില എസന്‍സും ചേര്‍ത്തിളക്കി നല്ല വ്യത്തിയുള്ള തുണികൊണ്ടു മുറുക്കി കെട്ടി വയ്‌ക്കുക പത്തു ദിവസം കഴിയുമ്പോള്‍ ഒന്നിളക്കി നല്‌കണം.
ഇരുപതാം ദിവസം എടുത്താല്‍ നല്ല സ്വാദിഷ്‌ഠമായ വൈന്‍ റെഡി.