Breaking News

Trending right now:
Description
 
Dec 23, 2013

ആപ്പു പണിയാന്‍ കോണ്‍ഗ്രസ്‌ പ്രഖ്യാപിച്ച്‌ പിന്തുണ ആംആദ്‌മി പൊളിച്ചടുക്കി

image

ഇന്ത്യന്‍ രാഷ്ട്രീയത്തെ പൊളിച്ചെഴുതുമെന്ന്‌ പ്രതീക്ഷിച്ച ആംആദ്‌മി ജനസഭകളുടെ അഭിപ്രായ സര്‍വ്വേകളെ മാനിച്ച്‌ ആധികാരത്തിലേറുകയാണ്‌.

ഒപ്പം, ഈ അധികാര കൈമാറ്റം ഇടതു കാലിലെ മന്ത്‌ വലതു കാലിലേക്ക്‌ മാറുന്ന രാഷ്ട്രീയ സംവിധാനമായി മാറുമോയെന്നറിയാന്‍ ജനം കാത്തിരിക്കുകയാണ്‌.
ആംആദ്‌മി ഏറ്റവും അധികം എതിര്‍ക്കുന്ന കോണ്‍ഗ്രസ്‌ പിന്തുണയിലാണ്‌ അധികാരത്തില്‍ ഏറുക എന്നതാണ്‌ ഏറ്റവും വലിയ രസകരമായ വസ്‌തുത. ഒരു തരത്തില്‍ പറഞ്ഞാല്‍ അഴിമതിയുടെ കറപിടിച്ച കോണ്‍ഗ്രസിന്റെ ഭരണ വ്യവസ്ഥിതിക്ക്‌ ആപ്പ്‌ അടിക്കാന്‍ ജനം തിരഞ്ഞെടുത്ത ആംആദ്‌മിയെ വിഷമഘട്ടത്തിലാക്കാനാണ്‌ കോണ്‍ഗ്രസ്‌ നിരുപാധിക പിന്തുണ പ്രഖ്യാപിച്ചത്‌.
എന്നാല്‍ ബുദ്ധിപൂര്‍വ്വമായ കരുക്കളാണ്‌ കേജ്രിവാള്‍ നീക്കിയത്‌. കോണ്‍ഗ്രസ്‌ പിന്തുണ നിരസിച്ചാല്‍ ഡല്‍ഹിയിലുണ്ടാകുന്ന രാഷ്ട്രീയ അനിശ്ചിതാവസ്ഥക്ക്‌ കാരണം ആംആദ്‌മിയാണെന്ന്‌ ആരോപിക്കാം. രണ്ടാമതൊരു തിരഞ്ഞെടുപ്പില്‍ ബിജെപിക്ക്‌ അധികാരത്തില്‍ ഏറാന്‍ ഈ അനിശ്ചിതാവസ്ഥ ഉപകരികരിക്കുമെന്നും ബിജെപിയും കണക്കുക്കൂട്ടി. എന്നാല്‍ ജനകീയ സഭകള്‍ രൂപകരിച്ച്‌ ജനഹിത പരിശോധന നടത്തി ആംആദ്‌മി അധികാരം ഉറപ്പിച്ചതോടെ കുറെക്കൂട്ടി ജനാധിപത്യ സ്വഭവമുള്ള പാര്‍ട്ടിയാണ്‌ ആംആദ്‌മി എന്നു ജനങ്ങളില്‍ വിശ്വാസം ഉറപ്പിക്കാന്‍ സാധിക്കുകയും ചെയ്‌തു. സാധാരണ രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചു കഴിഞ്ഞാല്‍ ജനഹിത പരിശോധനകള്‍ നടത്താറില്ല.
തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ കുതിരക്കച്ചവടവും കാലുമാറ്റവുമായി അധികാരവും പണവും പങ്കിടുന്ന ഒരവസ്ഥയായിരുന്നു ഇതുവരെ ഉണ്ടായിരുന്നത്‌. ജനങ്ങള്‍ ഭരണ വ്യവസ്ഥയില്‍ നിന്ന്‌ ഏറെ വിദൂരമായിരുന്നു. എന്നാല്‍ അനിശ്ചിതാവസ്ഥയില്‍ ജനകീയ സമതികളുടെ അഭിപ്രായങ്ങള്‍ മാനിച്ചാണ്‌ ആംആദ്‌മി അധികാര രൂപികരണം നടത്തിയത്‌. ഇതുവരെ ഇല്ലാത്ത ജനകീയ നിലപാടെന്നു തന്നെ ഇതിനെ വിശേഷിപ്പിക്കാം.
ഇനി അധികാരത്തില്‍ എത്തിയാല്‍ വാഗ്‌ദാനങ്ങള്‍ എത്രമാത്രം നടപ്പിലാക്കുവാന്‍ സാധിക്കും എന്നതാണ്‌ ആംആദ്‌മിയുടെ മുമ്പിലെ വലിയ വെല്ലുവിളി. ആംആദ്‌മിയെ നാണംകെടുത്തി പുറംതള്ളുക എന്ന ഗൂഢോദ്ദ്യേശ്യവും കോണ്‍ഗ്രസിനുണ്ട്‌.
ഡല്‍ഹിയിലെ വൈദ്യുതി ചാര്‍ജ്‌ പകുതിയാക്കുമെന്നാണ്‌ ആംആദ്‌മിയുടെ ഒരു വാഗ്‌ദാനം. ഇത്തരത്തിലുള്ള പല വാഗ്‌ദാനങ്ങളും ഭരണത്തിലിരിക്കുമ്പോള്‍ എത്രമാത്രം ഫലവത്താകും എന്നതിന്റെ അടിസ്ഥാനത്തിലാണ്‌ ആംആദ്‌മിയുടെ ഭാവി രാഷ്ട്രീയ വളര്‍ച്ച.