Breaking News

Trending right now:
Description
 
Dec 23, 2013

വിവോയുടെ എക്‌സ്‌ പ്ലേ 3 എസ്‌ ഫോണ്‍ വിപണിയില്‍

image ചൈനീസ്‌ കമ്പനിയായ വിവോ ലോകത്തിലെ ആദ്യത്തെ എക്‌സ്‌ പ്ലേ 3 എസ്‌ ഫോണ്‍ വിപണിയിലിറക്കി. ഫുള്‍ എച്ച്‌ഡി ഡിസ്‌പ്ലേയേക്കാള്‍ വ്യക്തതയാര്‍ന്നതാണ്‌ ആറിഞ്ച്‌ 2 കെ ഡിസ്‌പ്ലേ സ്‌ക്രീന്‍. 2.3 ജിഗാഹെട്‌സ്‌ സ്‌്‌നാപ്‌ഡ്രാഗണ്‍ 800 പ്രോസസര്‍, 3 ജിബി റാം, 32 ജിബി ബില്‍റ്റ്‌ ഇന്‍ സ്റ്റോറേജ്‌. സാധാരണ സ്‌മാര്‍ട്‌ഫോണുകളുടെ നിര്‍മാണത്തിന്‌ പ്ലാസ്റ്റിക്‌ വസ്‌തുക്കളാണ്‌ ഉപയോഗിച്ചിരിക്കുന്നതെങ്കില്‍ വിവോയില്‍ ലോഹമാണ്‌. 4.5 മില്ലിമീറ്റര്‍ കനമുള്ള ഫോണ്‍ കറുപ്പും വെളുപ്പുമായിട്ടുള്ള ഫിനിഷില്‍ ലഭിക്കും. വിവോയില്‍ വിരലടയാള സെന്‍സര്‍ ഉണ്ടെന്നതാണ്‌ സവിശേഷത. എന്നാല്‍ ഇത്‌ പിന്നിലെ ഫ്‌ളാഷിന്‌ അടിയിലാണ്‌. 13 എംപി പിന്‍കാമറ. ഡിടിഎസ്‌ സറൗണ്‌ട്‌ സൗണ്ട്‌ ലഭിക്കും. വില 38,000 രൂപയോളം വരും. ജനുവരി 31നു മുമ്പ്‌ ഇന്ത്യന്‍ വിപണിയിലെത്തുമെന്നു കരുതുന്നു.