Breaking News

Trending right now:
Description
 
Dec 23, 2013

ആദ്യ കൃത്രിമഹൃദയ ശസ്‌ത്രക്രിയ വിജയം

image മാറ്റിവയ്‌ക്കാന്‍ ഒരു ഹൃദയമില്ലാതെ മരണത്തെ മുഖാമുഖം കാണുന്ന കോടിക്കണക്കിന്‌ ഹൃദ്രോഹികള്‍ക്ക്‌ ആശ്വസ വാര്‍ത്ത. ദീര്‍ഘകാല പ്രവര്‍ത്തനം ഉറപ്പുനല്‍കുന്ന ആദ്യ കൃത്രിമഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ ഫ്രാന്‍സിലെ ജോര്‍ജസ്‌ പൊമ്പിദു ആശുപത്രിയില്‍ വിജയകരമായി നടന്നു. 75 വയസുള്ളയാള്‍ക്കാണ്‌ കൃത്രിമ ഹൃദയം വിജയകരമായി വച്ചുപിടിപ്പിച്ചത്‌. ശസ്‌ത്രക്രിയയ്‌ക്കുശേഷം രോഗി ഇന്റന്‍സീവ്‌ കെയര്‍ യൂണിറ്റില്‍ അടുത്ത ബന്ധുക്കളോട്‌ സംസാരിച്ചു. ലോകത്താദ്യമായിട്ടാണ്‌ മനുഷ്യനില്‍ കൃത്രിമ ഹൃദയംവച്ചു പിടിപ്പിക്കുന്നതെന്ന്‌ ഡോക്ടര്‍മാര്‍ പറയുന്നു. ഈ ഹൃദയത്തിന്റെ സഹായത്തോടെ അഞ്ചുവര്‍ഷം വരെ പ്രശ്‌നങ്ങളില്ലാതെ ജീവിക്കാന്‍ സാധിക്കും. രോഗിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന്‌ ശസ്‌ത്രക്രിയ നടത്തിയ പതിനാറാംഗ സംഘത്തിന്‌ നേതൃത്വം നല്‍കിയ ഡോ. ക്രിസ്റ്റ്യന്‍ ലട്രേമൂലി അറിയിച്ചു.
സാധാരണ ഹൃദയത്തിന്റ മൂന്നിരട്ടിവരുന്ന ഈ കൃത്രിമ ഹൃദയം രൂപകല്‌പന ചെയ്‌തത്‌ ഫ്രാന്‍സിലെ കാര്‍മത്‌ ബയോമെഡിക്കല്‍ കമ്പനിയാണ്‌. കന്നുകാലികളുടെ കോശങ്ങളും ഇതിനായി ഉപയോഗിച്ചിട്ടുണ്ട്‌. ഹൃദയപേശികളുടെ ചലനം അതേപടി പുനരാവിഷ്‌കരിക്കുകയും സെന്‍സറിലൂടെ ശരീരത്തിന്റെ ചലനങ്ങള്‍ക്കനുസരിച്ച്‌ രക്തചംക്രമണം നിയന്ത്രിക്കുകയും ചെയ്യും. രക്തം കട്ടിയാകാനുള്ള സാധ്യത കുറവുള്ള രൂപകല്‍പ്പനയാണ്‌ പുതിയ ഹൃദയത്തിന്റേത്‌. ഹൃദയത്തിന്‌ പ്രവര്‍ത്തിക്കാനാവശ്യമായ ഊര്‍ജം ലഭിക്കുന്നത്‌ രോഗിയുടെ ശരീരത്തിനു പുറമേ വച്ചുപിടിപ്പിച്ച ലിഥിയം അയോണ്‍ ബാറ്ററികളടങ്ങിയ ബല്‍റ്റില്‍ നിന്നാണ്‌. ഈ ബാറ്ററികള്‍ ചാര്‍ജ്ജ്‌ ചെയ്യാം. കൃത്രിമ ഹൃദയങ്ങള്‍ ഇപ്പോള്‍തന്നെ ഉണ്ടെങ്കിലും മാറ്റിവയ്‌ക്കാനുള്ള ഹൃദയം ലഭിക്കുന്നതു കാത്തുകഴിയുന്ന രോഗികളില്‍ മുപ്പതു ദിവസംവരെ ആയുസ്‌ നീട്ടാന്‍ വേണ്ടിയാണ്‌ ഇവ പ്രധാനമായും ഘടിപ്പിക്കുന്നത്‌. പുതിയ കൃത്രിമ ഹൃദയത്തിന്റെ ഭാരം ഒരു കിലോഗ്രാമാണ്‌. ഒന്നരക്കോടിയോളം രൂപയാണ്‌ ചെലവ്‌.