Breaking News

Trending right now:
Description
 
Dec 22, 2013

ചൂലാണ്‌ താരം

Anil Warrier
image ഇന്ത്യന്‍ രാഷ്ട്രീയരംഗത്ത്‌ അട്ടിമറി നടത്തിയ വിജയമായിരുന്നും ഡല്‍ഹില്‍ ആം ആദ്‌മി പാര്‍ട്ടി നേടിയത്‌. ചൂല്‍ ചിഹ്നത്തില്‍ സാധാരണക്കാരുടെ പാര്‍ട്ടിയെന്ന ലേബലില്‍ പൊതുരംഗത്ത്‌ യാതൊരു മുഖ പരിചയവുമില്ലാത്തവര്‍ മത്സരിച്ചപ്പോള്‍ പരിചയപ്രമുഖരായ പലരും പുച്ഛിച്ചു തളളി. ഇന്നലത്തെ മഴയ്‌ക്ക്‌ ഇന്നു കുരുത്ത തകര എന്ന മട്ടില്‍. നൂറ്റാണ്ടുകളുടെ പരിചയസമ്പത്തുള്ള കോണ്‍ഗ്രസിനെ കടപുഴക്കിക്കൊണ്ടാണ്‌ ആം ആദ്‌മി പാര്‍ട്ടി ഡല്‍ഹിയില്‍ മറുപടി പറഞ്ഞത്‌. കേരളത്തിലും ഇതിന്റെ അലയൊലികള്‍ കേള്‍ക്കുന്നു. തിരുവനന്തപുരം നിയമസഭാമന്ദിരത്തിലെ മുന്നിലെ കമാനത്തിനു മുകളില്‍ ചൂലുമായി കയറിയതുകണ്ടവരുടെ മനസില്‍ പൊട്ടിവന്നൊരു കുസൃതിച്ചോദ്യമുണ്ട്‌, എന്നാകും ആം ആദ്‌മി പാര്‍ട്ടി കേരളത്തില്‍ വേരോട്ടമുണ്ടാക്കുന്നത്‌?



പപ്പയുടെ സ്വന്തം അപ്പൂസ്‌

ദേശാടനക്കിളികള്‍ കളകൂജനം കൊഴിക്കുന്ന കാലമാണിത്‌. നാട്ടുപക്ഷികളും തിമിര്‍ത്തുകളിക്കുന്നു. പഴങ്ങളിലും പൂക്കളിലും വിരുന്നുണ്ട്‌ പാറിനടക്കുന്ന പറവകളെ കാണാന്‍ എന്താ ശേല്‌. മഞ്ഞക്കിളിയും മീന്‍കൊത്തിയും പലതരം കൊറ്റികളും നീലക്കോഴിയും നമ്മുടെ സ്വന്തം പേരയ്‌ക്കാക്കിളിയും തുത്തുകുലുക്കിയുമെല്ലാം ചുറ്റുപാടുമുണ്ട്‌. ചിലവ പ്രകൃതിയോട്‌ ഇണങ്ങി കാണാമറയത്താണ്‌. ഈ ചിത്രം കണ്ടുനോക്കൂ. പഴുത്തുതുടങ്ങിയ പപ്പായ തുരന്ന്‌ ഉള്ളിലെ കാമ്പ്‌ തിന്നുതീര്‍ക്കുകയാണ്‌ ഈ പേരയ്‌ക്കാക്കിളി. എത്രനേരം കണ്ണ്‌ വട്ടംപിടിച്ചാലാണ്‌ ഇതിനെയൊന്ന്‌ തിരിച്ചറിയുന്നത്‌?