Breaking News

Trending right now:
Description
 
Dec 22, 2013

ഇന്ത്യന്‍ അഭിഭാഷക നന്ദിത ബെറി ടെക്‌സസ്‌ സ്റ്റേറ്റ്‌ സെക്രട്ടറി

image അമേരിക്കയിലെ ടെക്‌സസ്‌ സംസ്ഥാനത്തെ സ്റ്റേറ്റ്‌ സെക്രട്ടറിയായി ഇന്ത്യന്‍ അഭിഭാഷക നന്ദിത ബെറിയെ നിയമിച്ചു. ജോണ്‍ സ്റ്റീന്‍ വിരമിക്കുന്ന ഒഴിവില്‍ ഗവര്‍ണര്‍ റിക്‌ പെറിയാണു നിയമനം നടത്തിയത്‌. ജനുവരി ഏഴിനു നന്ദിത സ്ഥാനമേറ്റെടുക്കും. തെക്കന്‍ സംസ്ഥാനങ്ങളില്‍ ഈ ഉന്നതപദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരിയാണു നന്ദിത. ടെക്‌സസ്‌ സംസ്ഥാനത്തിന്റെ മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍, ചീഫ്‌ പ്രോട്ടോകോള്‍ ഓഫീസര്‍, മെക്‌സിക്കോയുമായുള്ള അതിര്‍ത്തിക്കാര്യങ്ങള്‍ക്കുള്ള ലെയ്‌സണ്‍ ഓഫീസര്‍ എന്നീ ചുമതലകള്‍ ഇനി നന്ദിതയായിരിക്കും വഹിക്കുക. 21-ാംവയസില്‍ ഇരുന്നൂറു ഡോളറുമായി അമേരിക്കയിലെത്തിയ നന്ദിത കഠിനാധ്വാനത്തിലൂടെയാണ്‌ ഉന്നത നേട്ടങ്ങള്‍ കൈവരിച്ചതെന്ന്‌ നിയമന ഉത്തരവില്‍ ഗവര്‍ണര്‍ റിക്‌ പെറി ചൂണ്ടിക്കാട്ടി. ബാംഗളൂരിലെ മൗണ്ട്‌ കാര്‍മല്‍ കോളജില്‍നിന്നു ബിരുദം നേടിയ ശേഷമാണു നന്ദിത അമേരിക്കയിലെത്തുന്നത്‌. ഹൂസ്റ്റണ്‍ യൂണിവേഴ്‌സിറ്റി ലോ സെന്ററില്‍നിന്നു നിയമബിരുദം നേടി. ടെക്‌സസ്‌, ഹൂസ്റ്റണ്‍ ബാര്‍ അസോസിയേഷനുകളില്‍ അംഗമാണ്‌.