Breaking News

Trending right now:
Description
 
Dec 22, 2013

കേഡറ്റ്‌, സബ്‌ ജൂണിയര്‍ നാഷണല്‍: കേരള ടേബിള്‍ ടെന്നിസ്‌ ടീമിന്‌ ആലപ്പുഴയില്‍ യാത്രയയപ്പ്‌

image ആലപ്പുഴ: ടേബിള്‍ ടെന്നിസ്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ രാജസ്ഥാന്‍ സ്റ്റേറ്റ്‌ ടേബിള്‍ ടെന്നിസ്‌ അസോസിയേഷന്‍ അജ്‌മീറില്‍ സംഘടിപ്പിക്കുന്ന 75-ാമത്‌ കേഡറ്റ്‌ ആന്‍ഡ്‌ സബ്‌ ജൂണിയര്‍ നാഷണല്‍ ആന്‍ഡ്‌ ഇന്റര്‍ സ്റ്റേറ്റ്‌ ടേബിള്‍ ടെന്നിസ്‌ ചാമ്പ്യന്‍ഷിപ്പ്‌സ്‌-2013-ല്‍ പങ്കെടുക്കുന്ന കേരള സംസ്ഥാന ടേബിള്‍ ടെന്നിസ്‌ ടീമിന്‌ യാത്രയപ്പ്‌ നല്‌കി.

ടീം അംഗങ്ങള്‍: മിഷാല്‍ ദിലവാര്‍, അനസ്‌ ഇര്‍ഷാദ്‌, അജിന്‍സ്‌ ടി. സജി, ഗോപുത്തം എസ്‌. കുമാര്‍, ജൂബൈര്‍ ഖാന്‍, മുഹമ്മദ്‌ സഹില്‍, പ്രണവ്‌ എം., ജിയോ ജയിംസ്‌, അശ്വിനി ആര്‍, അനാമിക ജോണ്‍, ട്രീസ ചെറിയാന്‍, ആഗ്നസ്‌ ആന്റണി, കൃഷ്‌ണ പ്രിയ, റീനു ബൈജു, റീവ അന്ന മൈക്കിള്‍, അബീന എം. വില്‍സണ്‍, ജൂലിയ ജോഷി. പുരുഷ ടീം മാനേജര്‍: മുരളി കൈമള്‍. വനിതാ ടീം മാനേജര്‍: അനിത ജോസഫ്‌. ഒഫിഷ്യല്‍ കോച്ചസ്‌: എം.ആര്‍.രാജീവ്‌, അനിര്‍ബാന്‍ ദത്ത.

അജ്‌മീര്‍ പട്ടേല്‍ മൈതാനത്തിലെ ശ്രീ മൂള്‍ ചന്ദ്‌ ചൗഹാന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഡിസംബര്‍ 24 മുതല്‍ 29 വരെയാണ്‌ മത്സരങ്ങള്‍. ആലപ്പുഴ വൈ.എം.സി.എ ടേബിള്‍ ടെന്നിസ്‌ അക്കാഡമിയില്‍ കോച്ചിംഗ്‌ ക്യാമ്പിനു ശേഷമാണ്‌ ടീം യാത്രതിരിച്ചത്‌. ആലപ്പുഴ ജില്ല ടേബിള്‍ ടെന്നിസ്‌ അസോസിയേഷനും ആലപ്പുഴ വൈ.എം.സി.എയും റെയില്‍വേ സ്റ്റേഷനില്‍ യാത്രയപ്പ്‌ നല്‌കി.