Breaking News

Trending right now:
Description
 
Dec 21, 2013

യൂസഫലിക്ക്‌ അവാര്‍ഡുകളുടെ തിളക്കം

image ഡിസംബറില്‍ ഒട്ടേറെ മികച്ച അവാര്‍ഡുകളുടെ തിളക്കത്തിലാണ്‌ ലുലു ഗ്രൂപ്പ്‌ ചെയര്‍മാന്‍ എം.എ. യൂസഫലി. ഇന്ത്യ-യുഎഇ ബിസിനസ്‌ വിഷനറി അവാര്‍ഡ്‌ കഴിഞ്ഞ ദിവസം ദുബായ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ സിവില്‍ ഏവിയേഷന്‍ പ്രസിഡന്റും എമിറേറ്റ്‌ എയര്‍ലൈന്‍സ്‌ ചെയര്‍മാനുമായ ഷെയ്‌ഖ്‌ അഹമ്മദ്‌ ബിന്‍ സയീദ്‌ അല്‍ മക്തൂമില്‍ നിന്ന്‌ യൂസഫലി ഏറ്റുവാങ്ങി.

യുഎഇ ഇന്റീരിയര്‍ മിനിസ്‌ട്രി നാല്‍പ്പത്തിരണ്ടാമത്‌ നാഷണല്‍ ഡേയോട്‌ അനുബന്ധിച്ച്‌ ഏര്‍പ്പെടുത്തിയ ഖലീഫ: ഔവര്‍ പ്രൗഡ്‌ അവാര്‍ഡ്‌ അബുദാബി പോലീസ്‌ ഡപ്യൂട്ടി ജനറല്‍ കമാന്‍ഡര്‍ മേജര്‍ ജനറല്‍ ഒബെയ്‌ദ്‌ അല്‍ ഹെയ്രി സലീം അല്‍ കെത്‌ബിയില്‍നിന്നും യൂസഫലി സ്വീകരിച്ചു.