Breaking News

Trending right now:
Description
 
Dec 21, 2013

കേരളം നാദം 2013 വാര്‍ഷികപ്പതിപ്പ്‌ പ്രകാശനം ചെയ്‌തു

Vinod Mathai
image സിഡ്‌നി ആസ്ഥാനമായി കഴിഞ്ഞ പതിനൊന്ന്‌ വര്‍ഷമായി പ്രസിദ്ധീകരിക്കുന്ന കേരളനാദത്തിന്റെ പ്രകാശനം നിര്‍വഹിച്ചു. മലയാളം ഇംഗ്ലീഷ്‌ വിഭാഗങ്ങളിലായി ലേഖനങ്ങള്‍, കഥകള്‍, കവിതകള്‍, ഹാസ്യരചനകള്‍ തുടങ്ങിയവയാണ്‌ വാര്‍ഷികപ്പതിപ്പില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌. ഇള ഗാന്ധി, ബെന്യാമിന്‍ എന്നിവരുടെ രചനകള്‍ ഇക്കുറി കേരളനാദത്തിന്‌ മാറ്റുകൂട്ടുന്നു.ബ്ലാക്ക്‌ ടൗണ്‍ കൗണ്‍സില്‍ അംഗം സൂസായി ബഞ്ചമിന്‍ ആദ്യപ്രതി രാമന്‍ അയ്യര്‍ക്ക്‌ നല്‌കി.ജേക്കബ്‌ തോമസ്‌ ആണ്‌ പത്രാധിപര്‍.

പ്രകാശനത്തോട്‌ അനുബന്ധിച്ച്‌ മലയാള കാവ്യസന്ധ്യയും അരങ്ങേറി. മലയാളി കലാകാരന്മാര്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു.

ലീലാമണി പിള്ളയുടെയും സുഹൃത്തുക്കളുടെയും പ്രത്യേക താത്‌പര്യത്തിലാണ്‌ കേരളനാദത്തിന്‌ തുടക്കമിട്ടത്‌.