Breaking News

Trending right now:
Description
 
Oct 26, 2012

സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂര്‍ ഉത്സവകാല പലിശയിളവ്‌ പ്രഖ്യാപിച്ചു

image തിരുവനന്തപുരം: ഭവന- കാര്‍ - സ്വര്‍ണപ്പണയ വായ്‌പകള്‍ക്ക്‌ സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂര്‍ ഉത്സവകാല പലിശയിളവ്‌ പ്രഖ്യാപിച്ചു. ഈ പലിശയിളവ്‌ ജനുവരി 15 വരെ നിലവിലുണ്ടാകും. ഈ കാലയളവില്‍ ഏതു തുകയ്‌ക്കുള്ള ഭവന വായ്‌പയും (25% അല്ലെങ്കില്‍ അതിനു മുകളില്‍ മാര്‍ജിനോടെ) 10.25% പലിശ നിരക്കിലും (20% മാര്‍ജിനോടെ) 10.50% പലിശനിരക്കിലും ലഭ്യമാണ്‌.

10 ലക്ഷം രൂപ വരെയുള്ള സ്വര്‍ണപ്പണയ വായ്‌പകള്‍ക്കു പലിശനിരക്ക്‌ 10.25% ആയിരിക്കും. കാര്‍ വായ്‌പകള്‍ക്ക്‌ 10.25% പലിശ. ഉത്സവ കാലയളവിലെ വായ്‌പകള്‍ക്ക്‌ പ്രോസസിംഗ്‌ ചാര്‍ജില്‍ 50% ഇളവ്‌ ഉണ്ടാകും.

നിലവിലുള്ള ഫ്‌ളോട്ടിംഗ്‌ പലിശ നിരക്ക്‌ ഭവനവായ്‌പകള്‍ ഈ ഉത്സവകാല പലിശ നിരക്കിലേക്ക്‌ മാറ്റിയെടുക്കാവുന്നതാണ്‌.