Breaking News

Trending right now:
Description
 
Dec 20, 2013

ഒരു വള്ളംകളി ഒത്തിരി സഹായം- മലയാളീ സമാജം ജീവകാരുണ്യ പ്രവര്ത്തന ങ്ങള്‍ക്ക് മുഖ്യമന്ത്രി​യുടെ പ്രശംസ

image കാനഡ: നിര്‍ധനരായ രോഗികള്‍ക്ക് ജീവന്‍ രക്ഷിക്കാനും മറ്റുമായി കാനഡയിലെ ബ്രംപ്ടന്‍ മലയാളീ സമാജം ആരംഭിച്ച ജീവകാരുണ്യ സഹായ നിധിയായ ‘ബി എം എസ് ഹെല്‍പിംഗ് ഹാന്‍ഡ്’ എന്ന സഹായനിധിക്കു കേരളാ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടിയുടെ വാനോളമുള്ള പ്രശംസ! എല്ലാ പ്രവാസി സംഘടനകള്‍ക്കും അനുകരിക്കാവുന്ന സാമൂഹ്യ നന്മ അടങ്ങിയിരിക്കുന്ന പ്രവര്‍ത്തങള്‍ ആണ് കാനഡയിലെ ഈ മലയാളീ സംഘടന ചെയ്യുന്നത്. വാര്‍ഷിക വരുമാനത്തിന്റെ 60% ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെച്ചിരിക്കുന്ന ഈ സമാജത്തിന്റെ പ്രവര്തങ്ങളെയും നേതാക്കളെയും അതിനു പിന്തുണ നല്‍കുന്ന കനേഡിയന്‍ മലയാളികളെയും  അദ്ദേഹം അഭിനന്ദിച്ചു.

വിവാഹ ദിനവും പ്രതീക്ഷിച്ചു കഴിഞ്ഞിരുന്ന കോട്ടയം ജില്ലയിലെ പുതുപള്ളിയില്‍ ഷൈനി ജോസഫ്‌ എന്ന നിര്‍ധന ബാലികയുടെ ജീവിത ദുരന്തത്തില്‍ സഹായവുംയാണ് ബ്രംപ്ടന്‍ മലയാളീ സമാജം അതിന്റെ ഈ വര്‍ഷത്തെ അഞ്ചാമത്തെ സഹായഹസ്തവുമായി എത്തിയത്. രണ്ടു കിഡ്നികളും തകരാറിലായ ഷൈനിക്ക് സ്വന്തം സഹോദരന്‍ ഒരു കിഡ്നി ദാനമായി നല്‍കും. എന്നാല്‍ അതിനു വേണ്ട സാമ്പത്തിക സഹായം ലഭിക്കാതെ ഇരുന്ന അവസരത്തിലാണ് BMS Helping Hands ഷൈനിയെയുടെ ദുരന്തത്തില്‍ സഹായവുമായി  പുതുപള്ളിയിലേക്ക് എത്തിയത്.

സമാജം അടിയന്തരമായി ഒരു ലക്ഷം രൂപ അനുവദിക്കുകയും  അതിന്റെ വിതരണം ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രി പുതുപള്ളിയില്‍ നിര്‍വഹിച്ചു. സമാജം നേതാക്കന്മാരുടെയും  സ്ഥലത്തെ  മറ്റു പ്രമുഖ നേതാക്കന്മാരുടെയും പൊതുജനങ്ങളുടെയും മധ്യത്തില്‍ നടന്ന  സമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ അടിയന്തര ശ്രദ്ധയില്‍ സമാജം പ്രസിഡണ്ട്‌ കുര്യന്‍ പ്രക്കാനം ഈ കുടുംബത്തിനു കൂടുതല്‍ ചികിത്സാ സഹായ ആവിശ്യം അവതരിപ്പിക്കുകയും അദേഹം ഉടനടി ഈ നിര്‍ധന കുടുംബത്തിനു വേണ്ട കൂടുതല്‍ ചികിത്സാ സഹായ നിധി ഉള്‍പ്പെടെയുള്ള പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.

സമാജം പ്രസിഡണ്ട്‌ കുര്യന്‍ പ്രക്കനത്തോടൊപ്പം സമാജം കലാവേദി ചെയര്‍ ബിജു തയ്യില്‍ചിരയും വിതരണ  സമ്മേളനത്തില്‍ പങ്കെടുത്തു.