Breaking News

Trending right now:
Description
 
Dec 20, 2013

മലങ്കര സഭയ്‌ക്ക്‌ ഓലങ്‌ടോ നഗര ഹൃദയത്തില്‍ പുതിയ ദേവാലയം

Fr.Johnson Punchakonam
image


മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ്‌ അമേരിക്കൻ ഭദ്രസനത്തിൽപ്പെട്ട ഫ്ലോറിടയിലെ  ഒർലാന്ടോ നഗരത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ  മലങ്കരസഭക്ക് പുതിയൊരു ദേവാലയം കൂടി സ്വന്തമായി. നഗര പാശ്ചാത്തലത്തിന്റെ മനോഹാരിതയിൽ ഏകദേശം 78 സെന്റിൽ മനോഹരമായ ദേവാലയവും, പാരിഷ്ഹാളും ഒർലാന്ടോയിലുള്ള ഓര്‍ത്തഡോക്സ് സഭാമക്കളുടെ കഠിനമായ പരിശ്രമത്തിന്റെയും, പ്രാർഥനയുടെയും ഫലമായി സ്വന്തമായി ലഭ്യമായതിൽ മലങ്കര സഭാമക്കൾക്ക്‌ എന്നും അഭിമാനിക്കാം.

ഒർലാന്ടോ ഇന്റർനാഷണൽ എയർ പോർട്ടിൽ നിന്നും 8 മൈൽ ദൂരത്തിലും ഡിസ്നി വേൾഡിൽ നിന്നും 4 മൈൽ ദൂരത്തിലും ഒർലാന്ടോ നഗരത്തിന്റെ ഹൃദയ ഭാഗത്തായി സ്ഥിതിചെയ്യുന്ന പുതിയ ദേവാലയം സന്ദർശനാർദ്ധം ഇവിടേയ്ക്ക് വരുന്നവർക്കും എന്തുകൊണ്ടും അഭികാമ്യമാണ്.

പുതിയ ദേവാലയത്തിലെ പ്രഥമ ബലിയർപ്പണത്തിനും ക്രിസ്മസ് ശുഷ്രൂഷകൾക്കും ഇടവക വികാരി ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം പ്രധാന കാർമികത്വം വഹിക്കും.

St.Mary’s Orthodox Church 
808, 4th St, Orlando, FL 32824

Fr.Johnson Punchakonam (Vicar) :678- 342-0246

Mr.Alexander V. Alex 407-299-8136

www.st.marysorlando.com