Breaking News

Trending right now:
Description
 
Oct 26, 2012

തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ ഓഡിയോയ്‌ക്കെതിരേ നിയമനടപടി എടുക്കുമെന്ന്‌ യുഎന്‍എ പ്രസിഡന്റ്‌ ജാസ്‌മിന്‍ ഷാ

image ഇക്കാര്യത്തെക്കുറിച്ച് ജാസ്മിന് ഷാ ഫേയ്സ്ബുക്കില് പ്രസിദ്ധീകരിച്ച കത്തിന്റെ പൂര്ണരൂപം ചുവടെ...

Mr. Jasminsha's reply to INA

Jasminsha Sha

സുഹൃത്തുക്കളെ .....

ആദ്യമായി എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ ബലിപെരുന്നാള് ആശംസകള് .... മദര് ആശുപത്രിയിലെ നെഴ്സസ് സമരവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളുമായി തിരിക്കിലായതിനാല് മറുപടി വൈകിയത്.ആറു മാസം മുന്പ് യുഎന്എ എന്ന സംഘടനയില്നിന്നും ചിലര് വിട്ടുപോകുന്നതിനു മുന്പ് തയ്യാറാക്കിയ ഒരു തിരക്കഥ ഓഡിയോ രൂപത്തില് ഫേസ്ബുക്കില് എന്റെ ചില ശത്രുക്കള് പ്രചരിപ്പിക്കുന്നത് ഞാന് കേട്ടു.അതില് എന്റെ സൌണ്ട് വളരെ അവ്യക്തമായതിനാലും എന്റെ ശത്രുവിന്റെ സൌണ്ട് വളരെ വ്യക്തമായതിനാലും സത്യങ്ങള് എനിക്ക് ഇവിടെ വെളിപ്പെടുത്തേണ്ടത് ഉണ്ട് .ആ ഫോണില് എന്റെ സൌണ്ട് തന്നെയാണ് എന്ന് ഞാന് വിശ്വസിക്കുന്നു.ശിഹാബ് എന്ന വ്യക്തി യുഎന്എ എന്ന പ്രസ്ഥാനത്തില് ഉള്ളപ്പോള് ഒരു പാട് പണം ചിലവാക്കിയിരുന്നു എന്നുള്ളത് സത്യമായ കാര്യമാണ് എന്ന് യുഎന്എ മുന്പും വ്യക്തമാക്കിയിട്ടുണ്ട് .അവന് ഞങ്ങളുടെ അറിവില് 2 ലക്ഷത്തിനടുത്ത് പണം കൊടുക്കാനുള്ളതായി യുഎന്എ സംസ്ഥാന നേതൃത്വം വെളിപെടുത്തിയ കാര്യങ്ങളും എല്ലാ യുഎന്എ അംഗങ്ങള്ക്കും അറിയാവുന്നതാണല്ലോ ????

ശിഹാബിനു പണം തിരിച്ചു കൊടുക്കാതിരിക്കാനുള്ള കാരണം ഏകദേശം നാലേമുക്കാല് ലക്ഷം രൂപ യുഎന്എ മെമ്പര്ഷിപ്പ് തുക യുഎന്എയുടെ വിവിധ യൂണിറ്റുകളില് നിന്നും അവന് വെടിച്ചിട്ടുണ്ട്.കൈപ്പറ്റിയ വിവരം സംസ്ഥാന ട്രഷറരേ അറിയിക്കുകയും ചെയ്തിട്ടുണ്ട് .മുന്പ് ചിലവാക്കിയ തുകകളുടെ ഒരു വിവരവും സമര്പ്പിക്കാതെയും യുഎന്എയുടെ മെമ്പര്ഷിപ്പ് രസീതുകളോ തിരിച്ചേല്പ്പികാതെയാണ് അവന് സംഘടന വിട്ടത് .ആയതിനാല് കണക്കുകള് പ്രകാരം യുഎന്എക്ക് രണ്ടേമുക്കാല് ലക്ഷം കിട്ടാനുള്ളതാണ്.ആ പണം ലഭിക്കുന്ന മുറക്ക് ശിഹാബിന്റെ കണക്കുകള് സെറ്റില് ചെയ്യുന്ന തായിരിക്കും.

വിദേശത്ത് നിന്നും ലഭിച്ച പണങ്ങളും ഭൂരിഭാഗവും കൈപ്പറ്റിയത് ശിഹാബ് തന്നെയാണ് .എല്ദോ കുര്യനും സോബിര് റഹൂഫും നല്കിയ 38000 രൂപയില് 3000 രൂപ മാത്രമാണ് സംഘടനക്ക് ലഭിച്ചത് .8000 രൂപ ബസ്സിനു നല്കി എന്ന മറുപടിയാണ് പ്രജിത് ഞങ്ങള്ക്ക് നല്കിയത് .ആ പണം ലഭിച്ച വിവരം ജനുവരി 23നു തന്നെ ഞങ്ങള് പ്രസിദ്ധമാക്കിയതാണ് .അമൃതാ സമരത്തിന് ശേഷമാണ് ഞങ്ങള്ക്ക് പ്രജിത് എന്നയാളെ പരിചയപെട്ടത്.എന്റെ വ്യക്തിപരമായ ജീവിതത്തില് ഞാന് പരിചയപെട്ട ഏറ്റവും വലിയ വഞ്ചകനായ സുഹ്രുത്തും അദ്ദേഹം തന്നെ.എനിക്കും മറ്റു സംസ്ഥാന നേതാക്കള്ക്കും നേരിട്ട് ലഭിച്ച തുകകള് എല്ലാം അതാത് സമയങ്ങളില് സംസ്ഥാന കമ്മിറ്റിക്ക് നല്കിയിട്ടുള്ളതാണ് .

യുഎന്എ ഉടലെടുത്തിട്ടു ഈ നവംബര് 16 നു ഒരു വര്ഷം തികയും .മുഴുവന് കണക്കുകളും എല്ലാ യൂനിറ്റുകളും തയാറാക്കികൊണ്ടിരിക്കുകയാണ് .ജില്ല കമ്മിറ്റികളും സംസ്ഥാന കമ്മിറ്റിയും ഉടനടി കണക്കുകള് പൊതുസമക്ഷം സമര്പ്പിക്കുന്നതുമാണ് .

യുഎന്എ തുടക്കത്തില് ആശുപത്രികളില് നിന്നും പത്രത്തിലേക്ക് പരസ്യങ്ങള് വാങ്ങിയിട്ടുണ്ട് .പരസ്യം വാങ്ങിയ ആശുപത്രികളില് ഒന്നിലും തന്നെ നെഴ്സുമാര്ക്ക് ഒരു ആനുകൂല്യങ്ങളും ലഭിക്കാതിരുന്നിട്ടില്ല.പരസ്യവുമായി ബന്ധപെട്ട കരാറില് ക്രിത്യമായി എഴുതിയിട്ടുണ്ട് ആ കരാറുമായി യുഎന്എ എന്ന പ്രസ്ഥാനത്തിന് ഒരു ബന്ധവുമില്ല എന്ന് ,പത്രം പത്രത്തിന്റെ രീതിയിലും സംഘടന സംഘടനാ രീതിയിലും മുന്പോട്ടു പോകും .

വൌച്ചര് നല്കാം എന്നേറ്റ ആളുകള് ഇന്ന് സംഘടനയില് ഇല്ല,ആയതിനാല് ആ പാപ ഭാരവും യുഎന്എ ഇന്ന് ചുമക്കുന്നു .ഇന്ന് ലക്ഷങ്ങള് കടമുള്ള യുഎന്എ എന്ന പ്രസ്ഥാനം പിടിച്ചു നില്ക്കുന്നത് ശക്തരായ യുഎന്എ പ്രവര്ത്തകര് മൂലം മാത്രമാണ് .സമരം ചെയ്യാന് വേണ്ടി മാത്രം സ്വന്തം കൈയ്യിലെ സ്വര്ണ്ണ വളകള് പണയം വെച്ചു സംഘടനയെ മുന്പോട്ടു കൊണ്ടുപോകുന്ന എന്റെ പ്രിയ സുഹൃത്തുകള്...നന്ദിയും കടപ്പാടും അവരോടു ഉണ്ട് ...

പിന്നെ ഞാന് സുഹ്രുത്ത് ബന്ധങ്ങളില് വെള്ളം ചേര്ക്കാറില്ല ...ഞങ്ങള് യുഎന്എക്കാര് സുഹൃത്തുക്കള് എന്നേ പറയാറുള്ളൂ...ഒരേ ഒരു കാര്യം പ്രജിത്തിനോട് സ്വന്തം കൂടെ പിറപ്പുകളെയും ഇതു പോലെ വീഡിയോയും ഫോട്ടോയും എടുത്തു കളിക്കരുത് .

എന്റെ പേരില് ഒരു ഫേക്ക് ഐഡി നീ ഉണ്ടാക്കിയപ്പോഴും ഞാന് മിണ്ടാതെയിരുന്നു ....ഇത് സ്കാം ഓഡിയോ ആണ് എന്നുള്ളത് താന് മനസ്സിലാക്കുക .രണ്ടു ദിവസത്തിനുള്ളില് താന് ഇത് റിമൂവ് ചെയ്തില്ലെങ്കില് നിയമ പരമായി ഞാന് നേരിടും ....തനിക്ക് ആ രണ്ടു ദിവസം എന്തെങ്കിലും സന്തോഷം കിട്ടുമെങ്കില് കിട്ടിക്കോട്ടെ എന്ന് കരുതിയാണ് രണ്ടു ദിവസം തന്നത് ....ഭീഷണിയല്ല...ചെയ്യാന് പോകുന്ന കാര്യമാണ് ..

നീയൊക്കെ യുഎന്എ വിട്ടു പോയപ്പോള് ഞങ്ങള്ക്ക് ആകെ നഷ്ടപ്പെട്ടത് കോതമംഗലം യൂണിറ്റുമാത്രമാണ് .ആ യൂണിറ്റിലെ നേഴ്സുമാരെ വരെ ഇപ്പോള് വഴിയാതാരമാക്കി .ബോണ്ട് വ്യവസ്ഥയില് ജോലി ചെയ്ത 71 നേഴ്സുമാരെ സ്ഥിരപെടുതും എന്ന് പറഞ്ഞിട്ട് ഇന്ന് അവിടെ 30 ല് താഴെ പേര് മാത്രമാണ് ബോണ്ട് വ്യവസ്ഥയില് ഉള്ളത് .അവരുടെ അവസ്ഥ എന്താണ് എന്ന് നാട്ടിലുള്ള മുഴുവന് ആളുകള്ക്കും അറിയാം ...പിന്നെ ഒരേ ഒരു കാര്യം മദര് ആശുപത്രിയില് സമരം ചെയ്യുന്നത് യുഎന്എ ആണെങ്കില് നീയൊക്കെ എന്തൊക്കെ ചെയ്താലും ഞങ്ങള് വിജയം കൈപ്പിടിയില് ഒതുക്കും .പിന്നെ ഷിജാര് ചുമ്മാ ഒരു മെസ്സേജ് ശിഹാബിന് വിടും എന്ന് ശിഹാബിനെയും ഷിജാരിനെയും അറിയുന്ന ഒരു മദര് നേഴ്സും വിശ്വസിക്കില്ല ...

സത്യം മാത്രമേ വിജയിക്കൂ ....