Breaking News

Trending right now:
Description
 
Dec 20, 2013

കാര്‍ഷിക സംരംഭങ്ങള്‍ക്ക്‌ ഇനി വെന്‍ച്വര്‍ കാപ്പിറ്റല്‍ ഫണ്ടിംഗ്‌

image

ഐടി, ബിസിനസ്‌ മേഖലകളില്‍ മാത്രം പ്രചാരത്തിലായിരുന്ന വെന്‍ച്വര്‍ കാപ്പിറ്റല്‍ ഫണ്ടിംഗ്‌ കാര്‍ഷിക സംരംഭങ്ങള്‍ക്കും ഇനി ലഭ്യമാകുന്നു. കാര്‍ഷിക സംരംഭങ്ങള്‍ക്കുള്ള വെന്‍ച്വര്‍ കാപ്പിറ്റല്‍ സഹായത്തെക്കുറിച്ച്‌ കേരളമൊട്ടാകെ സമഗ്ര അവബോധ പ്രചാരണത്തിന്‌ ചെറുകിട കര്‍ഷക കാര്‍ഷിക-സംരംഭ കണ്‍സോര്‍ഷ്യം (സ്‌മോള്‍ ഫാര്‍മര്‍ അഗ്രിബിസിനസ്‌ കണ്‍സോര്‍ഷ്യം-എസ്‌എഫ്‌എസി) തുടക്കം കുറിച്ചു.

കാര്‍ഷികോല്‍പാദകരെയും ഉല്‍പാദക സംഘങ്ങളെയും, അഗ്രി എക്‌സ്‌പോര്‍ട്ട്‌ സോണില്‍ പ്രവര്‍ത്തിക്കുന്ന സംരംഭങ്ങളെയും കാര്‍ഷിക ബിരുദധാരികളെയും പുതിയ കാര്‍ഷിക സംരംഭങ്ങളോ നിലവിലുള്ള സംരംഭങ്ങളുടെ വികസനമോ സാധിതമാകുന്നതിനു വേണ്ടി വെന്‍ച്വര്‍ കാപ്പിറ്റല്‍ പിന്തുണ നല്‍കി പ്രോത്സാഹിപ്പിക്കുകയാണ്‌ ഈ സംരംഭത്തിന്റെ ഉദ്ദേശം.

അവബോധ പ്രചാരണ പരിപാടികളുടെ പ്രാരംഭമായി കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്‌, മലപ്പുറം ജില്ലകളില്‍ എസ്‌എഫ്‌എസി ക്യാംപുകള്‍ നടത്തി. കാര്‍ഷിക വകുപ്പിന്റെയും ഹോര്‍ട്ടികള്‍ച്ചറല്‍ വകുപ്പിന്റെയും പ്രതിനിധികള്‍, സന്നദ്ധസംഘടനകള്‍, സെല്‍ഫ്‌ ഹെല്‍പ്‌ ഗ്രൂപ്പുകള്‍, ഫിഷറീസ്‌, വനം വകുപ്പ്‌ പ്രതിനിധികള്‍, കാര്‍ഷിക സംഘങ്ങള്‍, ബാങ്ക്‌ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ചാണ്‌ ക്യാംപുകള്‍ നടത്തിയത്‌.

കാര്‍ഷിക സംരംഭങ്ങള്‍ക്ക്‌ ഈ സ്‌കീമുകളില്‍ സഹകരിക്കുന്ന ബാങ്കുകളില്‍ നിന്നും ധനസഹായങ്ങള്‍ക്ക്‌ ഏകജാലക ക്ലിയറന്‍സ്‌ സംവിധാനവും എസ്‌എഫ്‌എസി വിഭാവനം ചെയ്യുന്നു. ഹോര്‍ട്ടികള്‍ച്ചറല്‍, ഫ്‌ളോറികള്‍ച്ചര്‍, മെഡിസിനല്‍/അരോമാറ്റിക്‌ പ്ലാന്റ്‌സ്‌, മൈനര്‍ ഫോറസ്റ്റ്‌ പ്രൊഡ്യൂസ്‌, ഫിഷറീസ്‌, തേനീച്ച വളര്‍ത്തല്‍ തുടങ്ങിയ കാര്‍ഷിക അനുബന്‌ധ സംരംഭങ്ങള്‍ക്ക്‌ മാത്രമേ ഈ സ്‌കീമില്‍ പിന്തുണ ലഭിക്കൂ.