Breaking News

Trending right now:
Description
 
Dec 20, 2013

ക്രിസ്‌മസ്‌, ന്യുഇയര്‍ ആഘോഷ പാക്കേജുമായി വണ്ടര്‍ലാ ഹോളിഡേയ്‌സ്‌

image ക്രിസ്‌മസിനെയും പുതുവത്സരത്തെയും വരവേല്‍ക്കാന്‍ വണ്ടര്‍ലാ ഹോളിഡേയ്‌സ്‌ ലിമിറ്റഡ്‌ വിപുലമായ പരിപടികള്‍ ഒരുക്കുന്നു. വണ്ടര്‍ലായുടെ കൊച്ചിയിലേയും ബാംഗളൂരിലേയും അമ്യൂസ്‌മെന്റ്‌ പാര്‍ക്കുകളില്‍ നാളെ മുതല്‍ 29 വരെയാണ്‌ ആഘോഷപരിപാടികള്‍. ഒരു ദിവസത്തെ പാക്കേജുകളാണ്‌ ഒരുക്കിയിരിക്കുന്നത്‌. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേ സമയം ആഹ്ലാദിക്കാനും വിനോദങ്ങള്‍ പങ്കിടാനുമുള്ള അപൂര്‍വ അവസരങ്ങളുണ്ടായിരിക്കും. ഇതോടൊപ്പം ഉത്സവകാലത്തു വണ്ടര്‍ലാ സന്ദര്‍ശിക്കുന്ന ഓരോ കുട്ടിക്കും വണ്ടര്‍ലാ ഹോളിഡേയ്‌സില്‍ ജന്മദിനം ആഘോഷിക്കാനുള്ള സൗജന്യ ടിക്കറ്റുകള്‍ നേടാനും അവസരമുണ്ട്‌. അമ്യൂസ്‌മെന്റ്‌ പാര്‍ക്കിലെ റിസോര്‍ട്ടില്‍ 50 പേര്‍ക്ക്‌ ഒരു രാത്രി താമസിക്കാനുള്ള മറ്റൊരു ഓഫറുമുണ്ടെന്ന്‌ വണ്ടര്‍ലാ മാനേജിംഗ്‌ ഡയറക്ടര്‍ അരുണ്‍ കെ.ചിറ്റിലപ്പിള്ളി പറഞ്ഞു. വണ്ടര്‍ലായുടെ ബാംഗളൂരിലെ റിസോര്‍ട്ടില്‍ ഈ മാസം 31 ഒഴിച്ച്‌ ബാക്കി ദിവസങ്ങളില്‍ താമസിക്കുന്നതിന്‌ ദമ്പതികള്‍ക്ക്‌ ഒരു ദിവസം 5700 രൂപയാണ്‌ നിരക്ക്‌. ഇതില്‍ രാത്രി താമസവും ബ്രേക്ക്‌ഫാസ്റ്റും ബാംഗളൂര്‍ അമ്യൂസ്‌മെന്റ്‌ പാര്‍ക്കിലേക്കുള്ള ടിക്കറ്റും ഉള്‍പ്പെടുന്നു. ഇതിനു പുറമെ നോണ്‍ റെസിഡന്‍ഷ്യല്‍ പാക്കേജില്‍ 4700 രൂപയും റെസിഡന്‍ഷ്യല്‍ പാക്കേജില്‍ 9999 രൂപയുമായിരിക്കും. ഈ പാക്കേജില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക്‌ പുതുവല്‍സരത്തിന്റെ ഭാഗമായുള്ള ആഘോഷങ്ങളില്‍ പങ്കെടുക്കാനുള്ള എന്‍ട്രിയും കോക്ക്‌ടെയില്‍ ഗാലഡിന്നറും ഉണ്ടാകും.