Breaking News

Trending right now:
Description
 
Oct 26, 2012

ജയറാമും സംഘവും ഏപ്രില്‍ 24 മുതല്‍ മേയ്‌ 10 വരെ ഓസ്‌ട്രേലിയയില്‍

image പെര്‍ത്ത്‌ : കുടുംബ സദസുകളുടെ പ്രിയതാരം ജയറാമും സംഘവും ഓസ്‌ട്രേലിയന്‍ പര്യടനത്തിനെത്തുന്നു. അഭിനയ ജീവിതത്തിന്റെ 25 വര്‍ഷം പിന്നിടുന്നതോടനുബന്ധിച്ചു ഗോള്‍ഡന്‍ ഡ്രീംസ്‌ അണിയിച്ചൊരുക്കുന്ന മെഗാഷോയില്‍ പങ്കെടുക്കുന്നതിനാണ്‌ ജയറാം എത്തുന്നത്‌.

ഏപ്രില്‍ 24 മുതല്‍ മേയ്‌ 10 വരെ പ്രമുഖ നഗരങ്ങളായ പെര്‍ത്ത്‌, കാന്‍ബറ, സിഡ്‌നി, മെല്‍ബണ്‍, ബ്രിസ്‌ബന്‍, അഡലൈഡ്‌ എന്നിവിടങ്ങളിിലാണ്‌ പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്‌. മലയാള സിനിമാരംഗത്തെ ഒരു ഡസനിലേറെപ്പേര്‍ ജയറാമിനും, കുടുംബത്തിനുമൊപ്പം എത്തുന്നുണ്ട്‌.

പ്രമുഖ സൗത്ത്‌ ഇന്ത്യന്‍ ഇംപോര്‍ട്ടേഴ്‌സ്‌ ആയ വി 4 ഇംപോര്‍ട്ടേഴ്‌സ്‌ ആണ്‌ പരിപാടിയുടെ മുഖ്യ പ്രായോജകര്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 0431605457, 0404447900.