Breaking News

Trending right now:
Description
 
Oct 26, 2012

പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപെരുന്നാള്‍ സിഡ്‌നിയില്‍

image സിഡ്‌നി: എപ്പിംഗ്‌ സെന്റ്‌ മേരീസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപെരുന്നാള്‍ നവംബര്‍ 3, 4 തീയതികളില്‍ ആഘോഷിക്കുന്നു. മുഖ്യകാര്‍മികത്വം വഹിക്കുന്നത്‌ മലബാര്‍ ഭദ്രാസനാധിപന്‍ ഡോ. സഖറിയാസ്‌ മാര്‍ തെയോഫിലോസ്‌ ആണ്‌. മൂന്നാം തിയതി ശനിയാഴ്‌ച വെകിട്ട്‌ 4.30ന്‌ പ്രാര്‍ഥനയോഗം, ആറിന്‌ സന്ധ്യ നമസ്‌കാരം എന്നിവ ഉണ്ടായിരിക്കും.

നാലാം തിയതി ഞായറാഴ്‌ച രാവിലെ 8-ന്‌ പ്രഭാത നമസ്‌കാരം, തുടര്‍ന്ന്‌ കുര്‍ബാന.

. തുടര്‍ന്ന്‌ റാസ, മധ്യസ്ഥ പ്രാര്‍ഥന, ആശീര്‍വാദം.

നേര്‍ച്ചവിളമ്പും ഉണ്ടായിരിക്കുന്നതാണ്‌.