Breaking News

Trending right now:
Description
 
Dec 19, 2013

താറാവ്‌ പിരളന്‍

image

താറാവ്‌ - ഒരു കിലോ
കിഴങ്ങ്‌ - 1 വലുത്‌ പുഴുങ്ങി ഇടത്തരം കഷണങ്ങളാക്കുക
ഉള്ളി - അര കപ്പ്‌ നീളത്തില്‍ കനം കുറച്ച്‌ അരിയുക
തക്കാളി - 2 ഇടത്തരം കനം കുറച്ച്‌ അരിയുക
ഇഞ്ചി നീളത്തില്‍ കനം കുറച്ച്‌ അരിഞ്ഞത്‌ - 2 ടേബിള്‍ സ്‌പൂണ്‍
വെളുത്തുള്ളി - 2 ടേബിള്‍ സ്‌പൂണ്‍ നീളത്തില്‍ അരിഞ്ഞത്‌
മഞ്ഞള്‍പ്പൊടി - അര ടീ സ്‌പൂണ്‍ 
പച്ചമുളക്‌ - 4 എണ്ണം നീളത്തില്‍ കീറിയത്‌
കറിവേപ്പില - രണ്ട്‌ തണ്ട്‌
മല്ലിപ്പൊടി - 2 ടേബിള്‍ സ്‌പൂണ്‍
ഗരം മസാല - അര ടേബിള്‍ സ്‌പൂണ്‍
കുരുമുളക്‌ പൊടി - അര ടേബിള്‍ സ്‌പൂണ്‍
ഉപ്പ്‌ പാകത്തിന്‌
കടുക്‌ അര ടീ സ്‌പൂണ്‍
വെളിച്ചെണ്ണ - 3 ടേബിള്‍ സ്‌പൂണ്‍
തേങ്ങാപ്പാല്‍ 2 ഇടത്തരം തേങ്ങയുടേത്‌
തേങ്ങ ചുരണ്ടി പിഴിഞ്ഞ്‌ 1 ഗ്ലാസ്‌ ഒന്നാം പാലും 2 ഗ്ലാസ്‌ രണ്ടാം പാലും 1 ഗ്ലാസ്‌ മൂന്നാം പാലും എടുക്കുക.
താറാവ്‌ കഷണങ്ങളില്‍ ഉപ്പും മഞ്ഞള്‍പ്പൊടിയും കുരുമുളക്‌ പൊടിയും പുരട്ടി 1 മണിക്കൂര്‍ വയ്‌ക്കുക. ഒരു മണ്‍ചട്ടിയില്‍ എണ്ണ ഒഴിച്ച്‌ ചൂടാകുമ്പോള്‍ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്‌, കറിവേപ്പിലയും ഇവ ഇട്ട്‌ മൂപ്പിക്കുക. ഏകദേശം ബ്രൗണ്‍ നിറമാകുമ്പോള്‍ മല്ലിപ്പൊടി, ഗരം മസാലയുടെ പകുതി ഇവ ഇട്ട്‌ മൂത്തുവരുമ്പോള്‍ തക്കാളി അരിഞ്ഞതിട്ട്‌ ഇളക്കുക. തക്കാളി വഴന്ന്‌ എണ്ണ തെളിഞ്ഞുതുടങ്ങുമ്പോള്‍ താറാവ്‌ വേവിച്ചതും കിഴങ്ങ്‌ വേവിച്ചതും ചേര്‍ത്തിളക്കുക.ഇതിലേയ്‌ക്ക്‌ മൂന്നാം പാല്‍,  രണ്ടാം പാല്‍ ചേര്‍ത്തിളക്കി മൂടി ചെറുതീയില്‍ 10 മിനിട്ട്‌ വേവിക്കുക. ബാക്കി ഗരം മസാലയും വിതറി ഒന്നാം പാലും ചേര്‍ത്തിളക്കി വാങ്ങുക.
ഒരു പാത്രത്തില്‍ ഒരു ടീ സ്‌പൂണ്‍ എണ്ണ ഒഴിച്ച്‌ ചൂടാകുമ്പോള്‍ കടുക്‌ ഇടുക. കടുക്‌ പൊട്ടിക്കഴിയുമ്പോള്‍ 2 ചുവന്നുള്ളി നീളത്തില്‍ കനം കുറച്ചരിഞ്ഞതും, കുറച്ച്‌ കറിവേപ്പിലയും ഇടുക. മൂത്തുകഴിയുമ്പോള്‍ കറിയു
ടെ മുകളിലേയ്‌ക്കൊഴിച്ച്‌ മൂടി വയ്‌ക്കുക. ചൂടോടെ ഉപയോഗിക്കാം.