Breaking News

Trending right now:
Description
 
Dec 19, 2013

ബിജെപി മൈനോരിറ്റി മോര്‍ച്ച യുടെ ക്രിസ്‌തുമസ്സ്‌ സംഗമം ഡിസംബര്‍ 21 -ന്‌

Jiji Joseph, P T Ali Haji
image കേരളത്തിലെ ബിജെപി മൈനോരിറ്റി മോര്‍ച്ചയുടെ ക്രിസ്‌തുമസ്സ്‌ സംഗമം 2013 എറണാകുളം ചിറ്റൂര്‍ റോഡിലെ വൈഎംസിഎ ഹാളില്‍ ഡിസംബര്‍ 21 -ന്‌ ഉച്ചകഴിഞ്ഞ്‌ 3 മണിക്ക്‌ നടത്തപ്പെടുന്നു.
ബിജെപി പ്രസിഡന്‍്‌റ്‌ വി മുരളീധരന്‍ പരിപാടികള്‍ ഉദ്‌ഘാടനം ചെയ്യും. ബിജെപി മോര്‍ച്ച പ്രസിഡന്‍്‌റ്‌ അഡ്വക്കേറ്റ്‌ കെ വി സാബു അധ്യക്ഷത വഹിക്കും.  ഡോ. ഐസക്‌ മാര്‍ ഒസ്‌താതിയോസ്‌ ക്രിസ്‌തുമസ്സ്‌ സന്ദേശം നല്‍കും. കേരള അഡീഷണല്‍ അഡ്വ. ജനറല്‍ അഡ്വ. കെ എ ജലീല്‍ മുഖ്യാതിഥിയായിരിക്കും.

കേരള മൈനോറിറ്റി കമ്മീഷന്‍ മെമ്പര്‍ വി വി ജോഷി കേക്ക്‌ മുറിക്കും. ഫാ. മത്തായി കോര്‍ എപ്പിസ്‌കോപ്പ, ഫാ. കെ ടി ഫിലിപ്പ്‌, ഫാ. ജോജി മാത്യു എന്നിവര്‍ ചടങ്ങുകളില്‍ പങ്കെടുക്കും.

ബിജെപി സ്റ്റേറ്റ്‌ കമ്മിറ്റി നേതാക്കന്മാരും ചടങ്ങുകളില്‍ പങ്കെടുക്കും.