Breaking News

Trending right now:
Description
 
Dec 19, 2013

ഫെയ്‌സ്‌ ബുക്ക്‌: 70 മില്യണ്‍ ഷെയര്‍ വിറ്റഴിക്കുന്നു

image
ഫെയ്‌സ്‌ബുക്കിന്റെ 70 മില്യണ്‍ എ ക്ലാസ്‌ ഷെയറുകള്‍ വിറ്റഴിക്കുന്നു. ബുധനാഴ്‌ചയാണ്‌ ഷെയര്‍ വിറ്റഴിക്കുന്നത്‌ പ്രഖ്യാപിച്ചത്‌.

ഫെയ്‌സ്‌ബുക്ക്‌ സ്ഥാപകനും കമ്പനി സിഇഒയുമായ മാര്‍ക്ക്‌ സൂക്കര്‍ബര്‍ഗിന്റെ 41.35 മില്യണ്‍ ഷെയറുകളും വിറ്റഴിക്കുന്നുണ്ട്‌. വെന്‍ച്യുര്‍ ക്യാപിറ്റസിറ്റായ മാര്‍ക്‌ ആന്‍ഡ്രിസന്‍ തന്റെ കൈവശമുള്ള 1.6 മില്യണ്‍ ഷെയറുകളാണ്‌ വിറ്റഴിക്കുന്നത്‌. സെക്കന്‍ഡറി ഓഫറിങ്ങില്‍ സൂക്കര്‍ബര്‍ഗ്‌ 2.3 ബില്യണ്‍ ഡോളറാണ്‌ ക്യാഷായി പ്രതീക്ഷിക്കുന്നത്‌.
ഫെയ്‌സ്‌ബുക്ക്‌ വാങ്ങിക്കൂട്ടിയ 60 മില്യണ്‍ ബി ക്ലാസ്‌ ഷെയറുകള്‍ ഉണ്ടാക്കിയ ടാക്‌സ്‌ തുക അടയ്‌ക്കാനാണ്‌ പ്രധാനമായും ഷെയര്‍ വിറ്റഴിക്കുന്നത്‌. 1 ബില്യണ്‍ ഡോളര്‍ വര്‍ക്കിംങ്ങ്‌ ക്യാപിറ്റലായും ജനറല്‍ കോര്‍പറേറ്റ്‌ ആവശ്യങ്ങള്‍ക്കായും ഉപയോഗിക്കും.
അമേരിക്കയിലെ ഇക്ക്യുറ്റി മാര്‍ക്കറ്റിലെ ഭീമനായ സ്‌റ്റാന്‍േര്‍ഡ്‌ ആന്‍ഡ്‌ പുവര്‍ കമ്പനി ഫെയ്‌സ്‌ബുക്കിനെ ആദ്യത്തെ 500 ഇന്‍ഡക്‌സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ആപ്പില്‍, ഇബൈ, മൈക്രോസോഫ്‌റ്റ്‌ തുടങ്ങിയ ഐടി രംഗത്തെ അതികായന്മാരാണ്‌ ഇവരുടെ ഇന്‍ഡക്‌സില്‍ സ്ഥാനം പിടിച്ചിട്ടുള്ളവര്‍.