Breaking News

Trending right now:
Description
 
Dec 19, 2013

ഓഐസിസി സമ്മേളനം ക്രോയിഡനില്‍ സമാപിച്ചു

Suju Daniel
image
ലണ്ടന്‍ : കെപിസിസിയുടെ പ്രവാസി വിഭാഗമായ ഓഐസിസി യുടെ ദേശീയ സമ്മേളനവും പ്രതിനിധി യോഗവും ക്രോയിഡനില്‍ സമാപിച്ചു.
ഓഐസിസി യുകെ ജോയിന്റ്‌ കണ്‍വീനര്‍ ലക്‌സണ്‍ കല്ലുമാടിക്കല്‍ അധ്യക്ഷത വഹിച്ച യോഗം കണ്‍വീനര്‍ ടി ഹരിദാസ്‌ ഉദ്‌ഘാടനം ചെയ്‌തു. 2013 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട്‌, മെമ്പര്‍ഷിപ്പ്‌ കാമ്പെയ്‌ന്‍, കെപിസിസി ഭാരവാഹികളുടെ യുകെ സന്ദര്‍ശനം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്‌തു.

ഓഐസിസി യില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചകള്‍ നടത്തണമെന്നും താഴെക്കമ്മിറ്റികള്‍ പ്രവര്‍ത്തനം ശക്തമാക്കണമെന്നും അങ്ങനെ സംഘടനയെ ശക്തിപ്പെടുത്തണമെന്നും ടി ഹരിദാസ്‌ പറഞ്ഞു.

കെപിസിസി, ഓഐസിസി നേതാക്കന്മാര്‍ ടെലികോണ്‍ഫറന്‍സിലൂടെ ആശംസകള്‍ നേര്‍ന്നു.

ബിജു കല്ലമ്പലം നന്ദി രേഖപ്പെടുത്തി.