Breaking News

Trending right now:
Description
 
Dec 19, 2013

ഡിസംബര്‍ 29 -ന്‌ നെടുമ്പാശേരിയില്‍ ആഗോള പ്രവാസി സംഗമം

image വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അങ്കമാലി അയല്‍ക്കൂട്ടം - നെടുമ്പാശേരി സംഘങ്ങള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ഗ്ലോബല്‍ പ്രവാസി സംഗമം - 2013 ഡിസംബര്‍ 29 -ന്‌ നെടുമ്പാശേരി അത്താണി ഹോട്ടല്‍ എയര്‍ ലിങ്ക്‌ കാസിസില്‍ നടത്തപ്പെടുന്നു. ഓസ്‌ട്രേലിയ, യുകെ, കാനഡ, യുഎസ്‌എ, ന്യൂസിലാന്‍ഡ്‌, ആഫ്രിക്കന്‍ രാജ്യങ്ങള്‍, ഗള്‍ഫ്‌ നാടുകളില്‍നിന്നുള്ള പ്രതിനിധികള്‍ സംഗമത്തില്‍ പങ്കെടുക്കുന്നു.

പ്രവാസി മലയാളികള്‍, കേരളത്തിലുള്ള അവരുടെ കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, പഞ്ചായത്ത്‌ മുനിസിപ്പല്‍, അസംബ്ലി, പാര്‍ലമെന്ററി പ്രതിനിധികള്‍, പ്രധാന രാഷ്‌ട്രീയ പാര്‍ട്ടികളുടെ ദേശീയ നേതാക്കള്‍, സാംസ്‌കാരിക നായകന്മാര്‍, കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍ തുടങ്ങിയവര്‍ സംഗമത്തില്‍ പങ്കെടുക്കും. പ്രവാസി സംഗമത്തില്‍ സിനിമാതാരങ്ങളും കലാകാരന്മാരും കലാകാരികളും അണിനിരക്കുന്ന സ്റ്റേജ്‌ ഷോ ഉണ്ടായിരിക്കുന്നതാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ കണ്‍വീനര്‍മാരായ സ്റ്റീഫന്‍ ജോസ്‌ 0431768744, ഷാജി തേക്കാനത്ത്‌ 0401352044, ഹണി വര്‍ഗീസ്‌ 0426262001 എന്നിവരം സമീപിക്കുക.