Breaking News

Trending right now:
Description
 
Dec 19, 2013

ഡല്‍ഹി മലയാളി സമാജം ഡോ. ക്രിസ്‌റ്റി ഫെര്‍ണാണ്ടസ്‌ ഉദ്‌ഘാടനം ചെയ്‌തു

image ഡല്‍ഹി മലയാളി സമാജത്തിന്റെ ഉദ്‌ഘാടനം രാഷ്ട്രപതിയുടെ മുന്‍ സെക്രട്ടറിയും പ്രമുഖ മലയാളി ഐഎഎസ്‌ ഉദ്യോഗസ്ഥനുമായ ക്രിസ്റ്റി ഫെര്‍ണാണ്ടസ്‌ നിര്‍വഹിച്ചു. ഗ്ലോബല്‍ ഇന്ത്യന്‍ അസോസിയേഷന്‍ കോണ്‍ഫറന്‍സ്‌ ഹാളില്‍ നടന്ന ചടങ്ങില്‍ സമാജം പ്രസിഡന്റ്‌ രാജീവ്‌ ജോസഫ്‌ അധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികള്‍ക്ക്‌ ഡോ. ക്രിസ്‌റ്റി ഫെര്‍ണാണ്ടസ്‌ സത്യവാചകം ചൊല്ലിക്കൊടുത്തു.

കേരള സ്‌കൂളുകളില്‍നിന്ന്‌ പന്ത്രണ്ടാം ക്ലാസില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക്‌ വാങ്ങിയ പത്ത്‌ വിദ്യാര്‍ത്ഥികള്‍ക്കളെയും കലാരംഗത്ത്‌ പേരെടുത്ത ഏഴു പേരെയും വിവിധ പ്രാദേശിക സംഘടനാ നേതാക്കളെയും ചടങ്ങില്‍ ആദരിച്ചു.

പ്രവാസികാര്യ വകുപ്പ്‌ പ്രഖ്യാപിച്ച ക്ഷേമപദ്ധതികള്‍ ഡല്‍ഹിയിലെ മലയാളികള്‍ക്ക്‌ ലഭ്യമാക്കുന്നതിന്‌ സമാജം പ്രവര്‍ത്തിക്കും. അസംഘടിത തൊഴില്‍ മേഖലയില്‍നിന്നുള്ള മലയാളികള്‍, പ്രത്യേകിച്ച്‌ നഴ്‌സുമാര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച്‌ പഠിച്ച്‌ പരിഹാരം കാണും. കേരളത്തിലേയ്‌ക്കുളള യാത്രാദുരിതം പരിഹരിക്കുന്നതിനും നടപടിയെടുക്കണമെന്ന്‌ ആവശ്യപ്പെടാന്‍ സമാജം തീരുമാനിച്ചു. സാമ്പത്തികമായ പിന്നോക്കം നില്‍ക്കുന്ന മലയാളികളെ സഹായിക്കുന്നതിനും അര്‍ഹരായ മുഴുവന്‍ പേരെയും വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുന്നതിനും മുന്‍കൈയെടുക്കും.

വൈസ്‌ പ്രസിഡന്റ്‌ മോഹന്‍ കുമാര്‍ നായര്‍, ജനറല്‍ സെക്രട്ടറി എസ്‌. ഗോപാലകൃഷ്‌ണന്‍, അഡീഷണല്‍ സെക്രട്ടറി അജയ്‌ ആനന്ദ്‌ കുമാര്‍, ട്രഷറര്‍ ഷാജി കെ. ജോസഫ്‌, ജോയിന്റ്‌ സെക്രട്ടറി റോയ്‌ ദാനിയേല്‍, അനില്‍ കുമാര്‍, തോമസ്‌ കുഴിയാനിമറ്റം, ഇന്റേണല്‍ ഓഡിറ്റര്‍മാരായ ഒ.വി. സെബാസ്‌റ്റിയന്‍, സിജോ ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.